സോ​ഷ്യ​ൽ മീ​ഡി​യ​യോ​ട് ബൈ​ബൈ പ​റ​യൂ, ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കൂ എന്ന് വിദഗ്ധർ: ച​ർ​ച്ച​യാ​യി എ​യിം​സ് ഡോ​ക്ട​ർ​മാ​രു​ടെ വി​ജ​യ​ര​ഹ​സ്യം

കു​ഞ്ഞു​ങ്ങ​ൾ​ക്ക് പ​രീ​ക്ഷ​യി​ൽ മാ​ർ​ക്ക് ഇ​ത്തി​രി കു​റ​ഞ്ഞാ​ൽ അ​വ​രു​ടെ ടി​വി കാ​ണ​ൽ സ​മ​യം കൊ​ണ്ടാ​ണെ​ന്നാ​യി​രു​ന്നു പ​ണ്ട​ക്കൊ മാ​താ​പി​താ​ക്ക​ൾ ആ​ദ്യം കു​റ്റ​പ്പെ​ടു​ത്തു​ന്നത്. കാ​ലം മാ​റി​യി​ട്ടും ആ​പ​റ​ച്ചി​ലി​നു തെ​ല്ല് മാ​റ്റ​മൊ​ന്നും വ​ന്നി​ട്ടി​ല്ല, ടി​വി മാ​റി പ​ക​രം മൊ​ബൈ​ൽ ഫോ​ൺ ആ​യെ​ന്ന് മാ​ത്രം. സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ വ​ര​വോ​ടെ​യാ​ടാ നീ​യൊ​ക്കെ പ​ഠി​ക്കാ​ത്ത​ത് എ​ന്നാ​യി ഇ​പ്പോ​ഴ​ത്തെ പ​റ​ച്ചി​ൽ.

ഒ​രു വി​ഭാ​ഗം കു​ട്ടി​ക​ൾ ഇ​തി​നെ പാ​ടെ എ​തി​ർ​ത്ത​പ്പോ​ൾ ഇ​വ​രെ എ​തി​ർ​ക്കു​ന്ന ഒ​രു കൂ​ട്ട​ർ പ​റ​യു​ന്ന​ത് പ​ഠി​ക്കാ​ൻ മി​ടു​ക്കും മ​ന​സും ഉ​ള്ള​വ​ൻ ഏ​ത് കാ​ട്ടി​ലാ​യാ​ലും പ​ഠി​ക്കും, എ​ത്ര ഫോ​ൺ നോ​ക്കി​യാ​ലും പ​ഠി​ക്കും. എ​ന്നാ​ൽ എ​തി​ർ ഭാ​ഗ​ത്തു​ള്ള​വ​രു​ടെ ന്യാ​യം പൊ​ളി​യു​ന്ന എ​ന്ന വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ പു​റ​ത്ത് വ​രു​ന്ന​ത്.

ഡി​ജി​റ്റ​ൽ ലോ​ക​ത്തു നി​ന്നും വി​ട്ടു നി​ൽ​ക്കു​ന്ന​ത് വ​ലി​യ വി​ജ​യ​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​മെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് എ​യിം​സി​ലെ വി​ദ​ഗ്ധ​ർ. പ്ര​യാ​സ​മേ​റി​യ മ​ത്സ​ര പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ക്കാ​ൻ ബു​ദ്ധി​ശ​ക്തി​യേ​ക്കാ​ൾ ഉ​പ​രി​യാ​യി അ​ച്ച​ട​ക്ക​മാ​ണ് വേ​ണ്ട​തെ​ന്ന് ഡോ. ​അ​ൻ​വേ​ഷ പ​റ​യു​ന്നു. താ​ൻ എ​ങ്ങ​നെ​യാ​ണ്എ​യിം​സ് പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത മാ​ർ​ക്ക് വാ​ങ്ങി​യ‌​തെ​ന്നും അ​ൻ​വേ​ഷ പ​റ​യു​ന്നു.

പ​രീ​ക്ഷാ ത​യാ​റെ​ടു​പ്പി​നി​ടെ ഇ​ൻ​സ്റ്റാ​ഗ്രാം, ഫേ​സ്ബു​ക്ക് തു​ട​ങ്ങി​യ ആ​പ്പു​ക​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി. അ​ത് ത​ന്‍റെ ഏ​കാ​ഗ്ര​ത വ​ർ​ദ്ധി​പ്പി​ച്ചു എ​ന്ന് ഡോ​ക്ട​ർ പ​റ​ഞ്ഞു. മു​ൻ​പ് പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ൾ ത​ന്‍റെ പോ​രാ​യ്മ​ക​ൾ തി​രി​ച്ച​റി​ഞ്ഞ് പ​ഠ​ന​രീ​തി മാ​റ്റി​യ​താ​ണ് എ​യിം​സ് പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം നേ​ടി​ക്കൊ​ടു​ത്ത​തെ​ന്ന് അ​വ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

എ​യിം​സി​ൽ പി​ജി സീ​റ്റ് എ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​തെ​ങ്ങ​നെ​യെ​ന്ന് പ​റ​യു​ക​യാ​ണ് ദ​ത്ത. 2020-ൽ ​നീ​റ്റ് പി​ജി പ​രീ​ക്ഷ​യി​ൽ 13,000 -ാം റാ​ങ്ക് മാ​ത്രം ല​ഭി​ച്ച സ​മ​യ​ത്താ​ണ് ത​ന്‍റെ പ്ര​ണ​യ ബ​ന്ധം ത​ക​രു​ന്ന​ത്. എ​ന്നാ​ൽ, ആ ​ത​ക​ർ​ച്ച​യി​ൽ ത​ള​രാ​തെ, വാ​ട്സാ​പ്പും ക്രോ​മും ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ ഡി​ജി​റ്റ​ൽ ത​ട​സ്സ​ങ്ങ​ളും ഫോ​ണി​ൽ നി​ന്ന് നീ​ക്കം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചു.

അ​ഞ്ച് മാ​സ​ത്തോ​ളം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്ന് പൂ​ർ​ണ​മാ​യും മാ​റി​നി​ന്ന് പ​ഠി​ച്ച​തോ​ടെ എ​യിം​സി​ൽ പി​ജി സീ​റ്റ് എ​ന്ന സ്വ​പ്നം അ​ദ്ദേ​ഹം യാ​ഥാ​ർ​ഥ്യ​മാ​ക്കി. ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കേ​ണ്ട സ​മ​യ​ത്ത്, താ​ൽ​ക്കാ​ലി​ക​മാ​യെ​ങ്കി​ലും സ​മൂ​ഹ മാ​ധ്യ​മം ഉ​പേ​ക്ഷി​ക്കു​ന്ന​ത് എ​പ്പോ​ഴും മൂ​ല്യ​മു​ള്ള ഒ​ന്നാ​യി​രി​ക്കു​മെ​ന്നാ​ണ് ഡോ. ​ദ​ത്ത പ​റ​ഞ്ഞു.

 

 

Related posts

Leave a Comment