ഭ​ര്‍​തൃ​മാ​താ​വി​നെ യാ​ത്ര​യാ​ക്കാ​ന്‍ എ​ത്തി, ഒടുവില്‍…! ട്രെ​യി​ന​ടി​യി​ല്‍​പ്പെ​ട്ട് യു​വ​തി മ​രി​ച്ചു; സംഭവം തിരുവല്ലയില്‍…


തി​രു​വ​ല്ല: ഭ​ര്‍​തൃ​മാ​താ​വി​നെ യാ​ത്ര​യാ​ക്കാ​നെ​ത്തി​യ യു​വ​തി തി​രു​വ​ല്ല റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ട്രെ​യി​നി​ല്‍ നി​ന്നും വീ​ണു മ​രി​ച്ചു.

കു​ന്ന​ന്താ​നം ചെ​ങ്ങ​രൂ​ര്‍​ചി​റ സ്വ​ദേ​ശി അ​നു ഓ​മ​ന​ക്കു​ട്ട​നാ​ണ് (32) മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 11ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ശ​ബ​രി എ​ക്‌​സ്പ്ര​സി​ല്‍ ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഭ​ര്‍​തൃ​മാ​താ​വി​നെ യാ​ത്ര​യാ​ക്കാ​ന്‍ എ​ത്തി​യ​താ​യി​രു​ന്നു അ​നു.

ല​ഗേ​ജ് കം​പാ​ര്‍​ട്ടു​മെ​ന്‍റി​നു​ള്ളി​ല്‍ എ​ത്തി​ച്ച് പു​റ​ത്തേ​ക്കി​റ​ങ്ങ​വേ ട്രെ​യി​ന്‍ നീ​ങ്ങി​ത്തു​ട​ങ്ങി​യി​രു​ന്നു.

തി​ടു​ക്ക​ത്തി​ല്‍ ട്രെ​യി​നി​ല്‍ നി​ന്നും ഇ​റ​ങ്ങാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കാ​ല്‍ വ​ഴു​തി ട്രെ​യി​നി​ന​ടി​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

ഇ​രു​കാ​ലു​ക​ളും അ​റ്റ നി​ല​യി​ലാ​യി​രു​ന്ന അ​നു​വി​നെ ഉ​ട​ന്‍​ത​ന്നെ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Related posts

Leave a Comment