കാഞ്ചിയാറിലെ അനുമോളുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി! വിറ്റത് അയ്യായിരം രൂപയ്ക്ക്! കൊലയ്ക്ക് ശേഷം മദ്യശാലയിലും പോയി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്‌…

ഇടുക്കി: കാഞ്ചിയാറിലെ അനുമോളുടെ കൊലപാതക കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ഭർത്താവ് ബിജേഷ് അനുമോളുടെ മൊബൈൽ ഫോൺ വിറ്റ ശേഷമാണ് കടന്ന് കളഞ്ഞതെന്ന് പോലീസ് കണ്ടെത്തി.

ചൊവ്വാഴ്ച രാവിലെയാണ് ബിജേഷ് ഒളിവിൽ പോയത്. കാഞ്ചിയാർ വെങ്ങാലൂർക്കട സ്വദേശിയായ ഒരാൾക്കാണ് ഫോൺ അയ്യായിരം രൂപയ്ക്ക് വിറ്റത്. ഈ ഫോൺ പോലീസ് വീണ്ടെടുത്തു.

കഴിഞ്ഞ 21 ന് വൈകിട്ടാണ് കാഞ്ചിയാർ സ്വദേശിയായ അധ്യാപിക അനുമോളെ വീട്ടിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

മുറിയിലെ കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. സംഭവത്തിനു പിന്നാലെ ഭർത്താവ് ബിജേഷിനെ കാണാതാകുകയും ചെയ്തു.

ജഡം കിടന്നിരുന്ന മുറിയിലോ വീട്ടിലോ അനുമോൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കണ്ടെത്താൻ കഴിഞ്ഞില്ല.

ഇതേ തുടർന്ന് സൈബർ സെല്ലിൻറെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മൊബൈൽ ഫോൺ മറ്റൊരാളുടെ കൈവശമുണ്ടെന്ന് കണ്ടെത്തിയത്. 

കാഞ്ചിയാർ വെങ്ങാലൂർക്കട സ്വദേശിയായ ഇയാളെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് ബിജേഷിൻറെ കൈയ്യിൽ നിന്നും ഫോൺ വിലയ്ക്ക് വാങ്ങിയതാണെന്ന് വ്യക്തമായത്.

ഞായറാഴച രാവിലെ കട്ടപ്പന ബെവ്കോ ഔട്ട് ലെറ്റിനു സമീപത്ത് വച്ചാണ് പ്രതി അയ്യായിരം രൂപയ്ക്ക് ഫോൺ ഇയാൾക്ക് വിറ്റത്.

ഈ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബിജേഷിന്റെ മൊബൈൽ ഉപേക്ഷിച്ച നിലയിൽ കുമളിയിൽ നിന്നും കണ്ടെത്തിയിരുന്നു. അതേ സമയം ബിജേഷിനായുള്ള തിരച്ചിൽ ഊർജിതമായി നടക്കുകയാണ്.

Related posts

Leave a Comment