ആ​ഡ് ബ്ലോ​ക്ക​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍​ക്ക് എ​ട്ടി​ന്റെ പ​ണി​യു​മാ​യി യൂ​ട്യൂ​ബ് !

ലോ​ക​ത്ത് ഏ​റ്റ​വും ജ​ന​പ്രീ​തി​യു​ള്ള വീ​ഡി​യോ സ്ട്രീ​മിം​ഗ് പ്ലാ​റ്റ്‌​ഫോ​മാ​ണ് യൂ​ട്യൂ​ബ്. ഇ​ന്ന് യൂ​ട്യൂ​ബ് ഉ​പ​ജീ​വ​ന​മാ​ര്‍​ഗ​മാ​ക്കി​യ നി​ര​വ​ളി ആ​ളു​ക​ളും ലോ​ക​ത്തെ​മ്പാ​ടു​മു​ണ്ട്്. പ​ണ​ത്തി​നൊ​പ്പം പ്ര​ശ​സ്തി​യും കൈ​വ​രു​മെ​ന്ന​താ​ണ് യൂ​ട്യൂ​ബി​ല്‍ വ്‌​ളോ​ഗ് ചെ​യ്യു​ന്ന​തി​ലേ​ക്ക് ആ​ളു​ക​ളെ ന​യി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ ല​ക്ഷ​ക്ക​ണ​ക്കി​ന് വ്‌​ളോ​ഗ​ര്‍​മാ​രാ​ണ് ആ​ഗോ​ള​ത​ല​ത്തി​ല്‍ യൂ​ട്യൂ​ബി​ല്‍ നി​ന്ന് വ​രു​മാ​നം ഉ​ണ്ടാ​ക്കു​ന്ന​ത്. ഇ​ന്‍​സ്റ്റാ​ഗ്രാം, ടി​ക് ടോ​ക്ക് പോ​ലെ ഇ​ന്‍​ഫ്ളു​വ​ന്‍​സ​ര്‍​മാ​രും ക​ണ്ട​ന്റ് ക്രി​യേ​റ്റ​ര്‍​മാ​രും അ​ര​ങ്ങു​വാ​ഴു​ന്ന​യി​ട​മാ​ണി​ന്ന് യൂ​ട്യൂ​ബ്. വ​ര്‍​ഷ​ങ്ങ​ളാ​യി പ​ര​സ്യ​ങ്ങ​ളാ​ണ് യൂ​ട്യൂ​ബി​ന്റെ പ്ര​ധാ​ന വ​രു​മാ​ന മാ​ര്‍​ഗം. ഈ ​വ​രു​മാ​ന​ത്തി​ന്റെ ഒ​രു പ​ങ്ക് ക​ണ്ട​ന്റ് ക്രി​യേ​റ്റ​ര്‍​മാ​ര്‍​ക്കും ന​ല്‍​കി​വ​രു​ന്നു. യൂ​ട്യൂ​ബ് പ്രീ​മി​യം വ​രി​ക്കാ​ര്‍ അ​ല്ലാ​ത്ത​വ​ര്‍​ക്ക് പ​ര​സ്യ​ങ്ങ​ള്‍ കാ​ണാ​തെ വീ​ഡി​യോ​ക​ള്‍ ആ​സ്വ​ദി​ക്കാ​ന്‍ സാ​ധി​ക്കി​ല്ല. ചി​ല പ​ര​സ്യ​ങ്ങ​ള്‍ നി​ശ്ചി​ത സ​മ​യ​ത്തി​ന് ശേ​ഷം സ്‌​കി​പ്പ് ചെ​യ്യാ​ന്‍ സാ​ധി​ക്കു​മെ​ങ്കി​ലും മ​റ്റ് ചി​ല പ​ര​സ്യ​ങ്ങ​ള്‍ മു​ഴു​വ​ന്‍ കാ​ണാ​തെ വീ​ഡി​യോ കാ​ണാ​ന്‍ സാ​ധി​ക്കി​ല്ല. സ്‌​കി​പ്പ് ചെ​യ്യാ​ന്‍ സാ​ധി​ക്കാ​ത്ത പ​ര​സ്യ​ങ്ങ​ള്‍ പ​ല​പ്പോ​ഴും ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ശ​ല്യ​മാ​വാ​റു​ണ്ട്. ഇ​ത്ത​ര​ക്കാ​ര്‍ യൂ​ട്യൂ​ബ് പ​ര​സ്യ​ങ്ങ​ളെ ത​ട​യാ​ന്‍ ആ​ഡ് ബ്ലോ​ക്ക​റു​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്.…

Read More

ഒരു സന്തോഷ വാര്‍ത്ത അറിയിക്കാനുണ്ടേയെന്ന് അനുക്കുട്ടി ! ആ സര്‍പ്രൈസ് കേട്ട് ആനന്ദപുളകിതരായി ആരാധകര്‍…

മിനിസ്‌ക്രീനില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിലൊരാളാണ് അനുമോള്‍ എന്ന അനുക്കുട്ടി. സീരിയലുകളിലൂടെ അഭിനയജീവിതം തുടങ്ങിയ താരത്തിന്റെ കരിയറില്‍ വഴിത്തിരിവായത് ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയാണ്. പ്രമുഖ സീരിയലായ പാടാത്ത പൈങ്കിളിയില്‍ നിന്ന് താരം അടുത്തിടെ പിന്മാറിയതും വാര്‍ത്തയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി സംവദിക്കാന്‍ സമയം കണ്ടെത്തുന്ന താരം ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടിയും നല്‍കാറുണ്ട്. അടുത്തിടെ താരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ച ഒരു കാര്യം ആരാധകരെയാകെ സന്തോഷിപ്പിച്ചിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തര വേളയിലായിരുന്നു താരത്തിന്റെ ആ വെളിപ്പെടുത്തല്‍. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ… ജീവിതത്തില്‍ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം അത് ഏതാണ് എന്നായിരുന്നു ഒരാള്‍ക്ക് ചോദിക്കാനുണ്ടായിരുന്നത്. ഇതിന് അനുമോള്‍ മറുപടി നല്‍കിയത് അങ്ങനൊക്കെ ചോദിച്ചാ എപ്പോഴും സന്തോഷം നിറഞ്ഞ നിമിഷം ആണ് എന്നായിരുന്നു. അതേസമയം പിന്നെ നവംബര്‍ 23ന് ഒരു സന്തോഷ വാര്‍ത്തയുണ്ട് എന്നും അനുമോള്‍ പറയുന്നുണ്ട്. ഇതോടെ…

Read More

ഫോണ്‍ വാങ്ങിയത് 3000 രൂപ ലോണെടുത്ത് ! ഇന്ന് സമ്പാദിക്കുന്നത് ലക്ഷങ്ങള്‍; ഇസാക് മുണ്ടയുടെ അവിശ്വസനീയ ജീവിത കഥ ഇങ്ങനെ…

ഇപ്പോള്‍ വ്‌ളോഗറുമാരുടെ കാലമാണ്. നിരവധി പേരാണ് യൂട്യൂബ് ചാനലിലൂടെ മികച്ച വരുമാനം നേടുന്നത്. പലരുടെയും ജീവിതമാര്‍ഗം തന്നെ ആയി വ്‌ളോഗിംഗ് മാറിയിരിക്കുന്നു. ലോക്ക്ഡൗണ്‍ കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടപ്പോള്‍, യുട്യൂബിലൂടെ ജീവിതം സുരക്ഷിതമാക്കിയ ഒരാളാണ് ഒഡീഷ സ്വദേശിയായ ഇസാക് മുണ്ട. ലക്ഷങ്ങളാണ് ഇദ്ദേഹം ഇപ്പോള്‍ യൂട്യൂബില്‍ നിന്ന് സമ്പാദിക്കുന്നത്. ആദിവാസിയായ ഇസാക്, ഫുഡ് വ്ളോഗര്‍മാരുടെ വീഡിയോകള്‍ കണ്ട് ആകൃഷ്ടനായാണ് യൂട്യൂബില്‍ ഒരു കൈനോക്കാന്‍ തീരുമാനിച്ചത്. ഒരു പാത്രത്തില്‍ നിറച്ചിരുന്ന ചോറും കറിയും വേഗത്തില്‍ കഴിച്ച്, അവസാനം വെള്ളം കുടിക്കുന്നതായിരുന്നു മുണ്ട ആദ്യമായി യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ. ഇതിന് അഞ്ചുലക്ഷം കാഴ്ചക്കാരുണ്ടായി. ഇതോടെയാണ് വ്യത്യസ്തമായ വീഡിയോകള്‍ ചെയ്തിടാന്‍ മുണ്ട തീരുമാനിച്ചത്. തുടര്‍ന്ന് മൂവായിരം രൂപ ലോണെടുത്ത് ഒരു ചെറിയ ഫോണ്‍ വാങ്ങി. സ്വന്തം ഗ്രാമത്തിലെ ജീവിതവും ഭക്ഷണ രീതികളുമാണ് മുണ്ട യൂട്യൂബിലൂടെ പങ്കുവയ്ക്കുന്നത് ഏഴ് ലക്ഷം വരിക്കാരാണ് മുണ്ടയുടെ…

Read More

തോല്‍ക്കാന്‍ മനസ്സില്ല ! ലോക്ക്ഡൗണില്‍ ജോലി നഷ്ടമായമായപ്പോള്‍ പാചകത്തിലേക്ക് കളംമാറ്റി; 79 വയസുള്ള അപ്പൂപ്പന്റെ വീഡിയോ വൈറലാകുന്നു…

ലോക്ക്ഡൗണ്‍ കാലം ഒട്ടുമിക്കവര്‍ക്കും ദുരിതമായിരുന്നെങ്കിലും ചിലര്‍ക്ക് അത് തങ്ങളുടെ കഴിവുകളെ പരിപോഷിപ്പിക്കാനുള്ള അവസരമായാണ് വിനിയോഗിച്ചത്. പലരും ടിക് ടോക്കിലും മറ്റുമായി സജീവമായിരുന്നു. 79കാരനായ ഒരു അപ്പൂപ്പന്റെ പാചക വീഡിയോകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. താന്‍ പാചകവീഡിയോ ചെയ്യാന്‍ തീരുമാനിച്ചതിനു പിന്നില്‍ ഹോബി മാത്രമല്ലെന്നും എഴുപത്തിയൊമ്പതുകാരനായ കാര്‍ലോസ് എലിസോന്‍ഡോ പറയുന്നു. വ്യത്യസ്തമായ പാചകശൈലിയും അവതരണവുമൊക്കെയാണ് മെക്സിക്കോ സ്വദേശിയായ കാര്‍ലോസിനെ ജനഹൃദയങ്ങളിലിടം നേടിക്കൊടുത്തത്. കൊറോണ വൈറസിനെത്തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജോലി നഷ്ടപ്പെട്ടതു മൂലമാണ് താന്‍ പാചക വീഡിയോകള്‍ ചെയ്യാന്‍ തീരുമാനിച്ചതെന്ന് കാര്‍ലോസ് പറയുന്നു. ഏഴുവര്‍ഷത്തോളമായി ഒരു പലചരക്കു കടയില്‍ ജോലി ചെയ്തു വരികയായിരുന്നു കാര്‍ലോസ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വൃദ്ധരും കുട്ടികളും പുറത്തേക്കിറങ്ങരുതെന്ന നിര്‍ദേശം വന്നതോടെയാണ് കാര്‍ലോസിന്റെ കാര്യം കഷ്ടത്തിലായത്. ജോലി പോയി വീട്ടില്‍ വെറുതെയിരിക്കണമല്ലോ എന്നാലോചിച്ചപ്പോഴാണ് പാചക വീഡിയോകള്‍ ചെയ്യാന്‍ തീരുമാനിക്കുന്നത്. സംഗതി പരീക്ഷിക്കുകയും മകളുടെ സഹായത്തോടെ റെക്കോര്‍ഡ് ചെയ്ത് യൂട്യൂബില്‍…

Read More

ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് വ്‌ളോഗര്‍മാരുടെ നെഞ്ചിടിപ്പ് കൂട്ടി യൂട്യൂബ് കമ്പനി ! ഡിസംബര്‍ 10ന് പ്രാബല്യത്തില്‍ വരുന്ന യൂട്യൂബിന്റെ പുതിയ നയത്തില്‍ പറയുന്നത്…

സ്വന്തമായി ഒരു യൂട്യൂബ് ചാനലും വ്‌ളോഗര്‍ എന്ന മേല്‍വിലാസവും ആഗ്രഹിക്കാത്തവരായി എത്ര ടെക്്പ്രേമികള്‍ കാണും ? എല്ലാ മാസവും അക്കൗണ്ടിലേക്ക് പണം വരുമ്പോള്‍ യൂട്യൂബിനെ ജീവനെപ്പോലെ സ്‌നേഹിച്ച വ്‌ളോഗര്‍മാരുടെ നെഞ്ചിലാണ് കമ്പനി കുത്തുന്നത്. ഇന്നല്ലെങ്കില്‍ നാളെ വരുമാനമുണ്ടാകുമെന്നു കരുതി ജോലി വരെ ഉപേക്ഷിച്ച് വൈവിധ്യമാര്‍ന്ന വിഡിയോകള്‍ അപ്‌ലോഡ് ചെയ്യുന്നവരുടെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ് യൂട്യൂബിന്റെ പുതിയ പ്രഖ്യാപനം. ആരുടെയും വിഡിയോ പ്രസിദ്ധീകരിക്കാന്‍ ഞങ്ങള്‍ക്കു ബാധ്യതയില്ല. വേണ്ട എന്നു തോന്നുന്ന വിഡിയോകള്‍ കമ്പനി വേണ്ടെന്നു വയ്ക്കുക തന്നെ ചെയ്യും, അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യും. ഡിസംബര്‍ 10നു പ്രാബല്യത്തില്‍ വരുന്ന യുട്യൂബിന്റെ പുതിയ നയത്തിലാണ് ഈ വകുപ്പ് എഴുതിച്ചേര്‍ത്തിരിക്കുന്നത്.സൗജന്യസേവനമാണെന്നതു കൊണ്ട് ഉപയോക്താക്കളുടെ വിഡിയോകള്‍ അവര്‍ ആഗ്രഹിക്കുന്നത്രയും കാലം യുട്യൂബില്‍ ഉണ്ടാകുമെന്ന് ഉറപ്പിക്കേണ്ടതില്ലെന്നു വ്യക്തമാക്കുകയാണ് കമ്പനി. അക്കൗണ്ട് സസ്‌പെന്‍ഷന്‍ ആന്‍ഡ് ടെര്‍മിനേഷന്‍ എന്ന വിഭാഗത്തിനു കീഴിലാണ് വ്‌ളോഗര്‍മാര്‍ സസൂക്ഷ്മം വായിക്കേണ്ട പുതിയ നയങ്ങള്‍…

Read More