അനുപമേ അഴകേ..!  സ്ഥലക്കച്ചവടത്തിന്‍റെ പേരിൽ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി;  പിന്നെ ഭീഷണിപ്പെടുത്തി ഡോക്ടറെ നഗ്നനാക്കി യുവതിയോടൊപ്പം നിർത്തി  വീഡിയോ ചിത്രീകരിക്കൽ; കളമശേരി ഹണിട്രാപ്പ് സംഘത്തെ കുടുക്കി പോലീസ്


ക​ള​മ​ശേ​രി: ഹ​ണി​ട്രാ​പ്പ് ഒ​രു​ക്കി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ ഡോ​ക്ട​റെ വി​ളി​ച്ചു​വ​രു​ത്തി​യ​ത് സ്ഥ​ല​ക്ക​ച്ച​വ​ട​ത്തി​ന്‍റെ പേ​രി​ൽ.

കേ​സി​ൽ ഒ​രു സ്ത്രീ ​അ​ട​ക്കം മൂ​ന്നു പേ​രാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. നാ​യ​ര​മ്പ​ലം പു​ഞ്ചേ​പ്പാ​ല​ത്തി​ന​ടു​ത്ത് പു​ല്ലാ​രി​പ്പാ​ടം വീ​ട്ടി​ൽ അ​നു​പ​മ ര​ഞ്ജി​ത്ത് (22), മ​ര​ട് തു​രു​ത്തി മം​ഗ​ല​പ്പി​ള്ളി വീ​ട്ടി​ൽ റോ​ഷ്വി​ൻ (23), വാ​ഴ​ക്കു​ളം മാ​റ​മ്പി​ള്ളി താ​ണി​പ്പ​റ​മ്പി​ൽ ജം​ഷാ​ദ് (25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

ഒ​ന്നാം പ്ര​തി​യാ​യ മു​ഹ​മ്മ​ദ് അ​ജ്മ​ൽ, നാ​ലാം പ്ര​തി​യാ​യ വി​നീ​ഷ് എ​ന്നി​വ​രെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. ക​ള​മ​ശേ​രി സ്വ​ദേ​ശി​യാ​യ ഡോ​ക്ട​റു​ടെ പ​രാ​തി​യി​ലാ​ണ് തൃ​ക്കാ​ക്ക​ര അ​സി. ക​മ്മി​ഷ​ണ​ർ ജി​ജി​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഒ​ക്ടോ​ബ​ർ 21ന് ​രാ​ത്രി 10.30നാ​ണ് കേ​സി​നാ​സ്പ​പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. സ്ഥ​ല​ക്ക​ച്ച​വ​ട​ത്തി​ന്‍റെ കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്ന​തി​ന് ഒ​ന്നാം പ്ര​തി​യാ​യ മു​ഹ​മ്മ​ദ് അ​ജ്മ​ൽ ഡോ​ക്ട​റെ ഇ​ട​പ്പ​ള്ളി​യി​ലെ ഒ​രു ഹോ​ട്ട​ലി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി.

തു​ട​ർ​ന്നു ഹോ​ട്ട​ലി​ലെ റൂ​മി​ലേ​ക്ക് മ​റ്റു​ള്ള​വ​ർ തോ​ക്കും ചു​റ്റി​ക​യു​മാ​യി ഒ​രു സം​ഘം അ​തി​ക്ര​മി​ച്ചു ക​യ​റു​ക​യും ഡോ​ക്ട​റെ നി​ർ​ബ​ന്ധി​ച്ച് വി​വ​സ്ത്ര​നാ​ക്കി അ​നു​പ​മ​യെ ഒ​പ്പം നി​ർ​ത്തി ഫോ​ട്ടോ​യും വി​ഡി​യോ​യും എ​ടു​ത്തെ​ന്നാ​ണ് പ​രാ​തി.

5 ല​ക്ഷം രൂ​പ കൈ​മാ​റി​യി​ല്ലെ​ങ്കി​ൽ ഡോ​ക്ട​റു​ടെ വീ​ട്ടു​കാ​ർ​ക്ക് ചി​ത്രീ​ക​രി​ച്ച​തെ​ല്ലാം അ​യ​ച്ചു​കൊ​ടു​ക്കു​മെ​ന്നും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വി​ടു​മെ​ന്നാ​ണ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. ഇ​തി​നി​ടെ​യി​ൽ ര​ക്ഷ​പെ​ടാ​ൻ നോ​ക്കി​യ ഡോ​ക്ട​റെ അ​നു​പ​മ ചു​റ്റി​ക കൊ​ണ്ട് അ​ടി​ച്ചു വീ​ഴ്ത്തു​ക​യും ചെ​യ്തു.

Related posts

Leave a Comment