നായികമാരേക്കാള്‍ കൂടുതല്‍ പ്രതിഫലം നായകന്മാര്‍ക്ക് കൊടുക്കുന്നതില്‍ യാതൊരു തെറ്റുമില്ല ! കാരണം സഹിതം തുറന്നു പറഞ്ഞ് അനുഷ്‌ക ഷെട്ടി

സിനിമയില്‍ നായകനും നായികയും തമ്മിലുള്ള പ്രതിഫലത്തിന്റെ കാര്യത്തിലുള്ള വ്യത്യാസത്തെക്കുറിച്ച് എപ്പോഴും ചര്‍ച്ചകള്‍ നടക്കാറുണ്ട്. എന്നാല്‍ നായികമാരേക്കാള്‍ കൂടുതല്‍ പ്രതിഫലം നായകന്മാര്‍ അര്‍ഹിക്കുന്നു എന്നു തുറന്നു പറഞ്ഞ് അനുഷ്‌ക ഷെട്ടി രംഗത്തെത്തിയത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. കാര്യകാരണ സഹിതമാണ് ബാഹുബലി നടി തന്റെ അഭിപ്രായം വിശദീകരിച്ചത്.

നടന്മാര്‍ക്കു പ്രാധാന്യമുള്ള ചിത്രങ്ങളില്‍ അവര്‍ക്ക് ഒരുപാടു ചെയ്യേണ്ടി വരും. ഒരു സിനിമ പരാജയപ്പെട്ടാന്‍ നടനെ മാത്രമെ പ്രേക്ഷകര്‍ കുറ്റം പറയൂ. നായികയുടെ പ്രതിഛായക്കു കാര്യമായ തകരാര്‍ സംഭവിക്കില്ല എന്നും അനുഷ്‌ക പറയുന്നു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഭാഗമതിയുടെ പ്രചരണവുമായി ബന്ധപ്പെട്ട പരിപാടിയിലാണ് അനുഷ്‌ക ഇതു പറഞ്ഞത്. ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, ജയറാം, ആശാ ശരത് എന്നിവരാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.

 

Related posts