അ​നു​ഷ്‌​ക ഷെ​ട്ടി മ​ല​യാ​ള​ത്തി​ൽ; അ​ര​ങ്ങേ​റ്റം സു​രേ​ഷ് ഗോ​പി ചി​ത്ര​ത്തി​ലൂ​ടെ

 

തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി അ​നു​ഷ്ക ഷെ​ട്ടി​യു​ടെ മ​ല​യാ​ളി ആ​രാ​ധ​ക​ർ കാ​ല​ങ്ങ​ളാ​യി ആ​ഗ്ര​ഹി​ച്ചി​രു​ന്ന കാ​ര്യം സ​ഫ​ല​മാ​കു​ന്നു. സു​രേ​ഷ് ഗോ​പി ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ല്‍ അ​ര​ങ്ങേ​റ്റ​ത്തി​നൊ​രു​ങ്ങി തെ​ന്നി​ന്ത്യ​ന്‍ താ​രം അ​നു​ഷ്‌​ക ഷെ​ട്ടി.

സു​രേ​ഷ് ഗോ​പി നാ​യ​ക​നാ​കു​ന്ന ഒ​റ്റ​ക്കൊ​മ്പ​ന്‍‌ എ​ന്ന ചി​ത്ര​ത്തി​ല്‍ അ​നു​ഷ്‌​ക പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കും. ചി​ത്ര​ത്തി​ല്‍ പാ​ലാ​ക്കാ​ര​ന്‍ അ​ച്ചാ​യ​നാ​യാ​ണ് സു​രേ​ഷ് ഗോ​പി വേ​ഷ​മി​ടു​ന്ന​ത്.

സു​രേ​ഷ് ഗോ​പി​ക്ക് ഒ​പ്പം തു​ല്യ​പ്രാ​ധാ​ന്യ​മു​ള്ള വേ​ഷ​മാ​ണ് ഒ​റ്റ​ക്കൊ​മ്പ​നി​ല്‍ അ​നു​ഷ്‌​ക അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സു​രേ​ഷ് ഗോ​പി​യു​ടെ ക​രി​യ​റി​ലെ 250-ാം ചി​ത്ര​മാ​ണ് ഒ​റ്റ​ക്കൊ​മ്പ​ന്‍.

ന​വാ​ഗ​ത​നാ​യ മാ​ത്യു തോ​മ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ല്‍ ബി​ജു മേ​നോ​ന്‍, മു​കേ​ഷ്, ജോ​ജു, ജോ​ണി ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ല്‍ എ​ത്തു​ന്നു.

വി​ദേ​ശ​ത്ത് ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി ലൊ​ക്കേ​ഷ​നു​ക​ളി​ല്‍ ചി​ത്രീ​ക​ര​ണം ന​ട​ത്തു​ന്ന ചി​ത്രം വ​ലി​യ ബ​ജ​റ്റി​ലാ​ണ് ഒ​രു​ങ്ങു​ന്ന​ത്. മ​ലേ​ഷ്യ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ളി​ല്‍ ഒ​ന്ന്.

പാ​വാ​ട, കോ​മ്രേ​ഡ് ഇ​ന്‍ അ​മേ​രി​ക്ക, അ​ണ്ട​ര്‍ വേ​ള്‍​ഡ് എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ ര​ച​യി​താ​വാ​യ ഷി​ബി​ന്‍ ഫ്രാ​ന്‍​സി​സ് ആ​ണ് തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്. മു​ള​കു​പാ​ടം ഫി​ലിം​സി​ന്‍റെ ബാ​ന​റി​ല്‍ ടോ​മി​ച്ച​ന്‍ മു​ള​കു​പാ​ടം ആ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മ്മാ​ണം.

ചി​ത്രം ഒ​രു മാ​സ് എ​ന്‍റ​ര്‍​ടെ​യ്ന​റാ​കു​മെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ പ്ര​തീ​ക്ഷ. ജോ​ഷി ചി​ത്രം പാ​പ്പ​ന്‍ ആ​ണ് സു​രേ​ഷ് ഗോ​പി​യു​ടെ റി​ലീ​സി​നൊ​രു​ങ്ങു​ന്ന പു​തി​യ ചി​ത്രം.

ഇ​തി​ന് ശേ​ഷം വി​ജ​യ് ആ​ന്‍റ​ണി​യു​ടെ ത​മി​ള​ര​ശ​ന്‍, നി​ഥി​ന്‍ ര​ഞ്ജി​പ്പ​ണി​ക്ക​രു​ടെ ലേ​ലം 2 എ​ന്നീ ചി​ത്ര​ങ്ങ​ളാ​ണ് അ​ണി​യ​റ​യി​ല്‍ ഒ​രു​ങ്ങു​ന്ന സു​രേ​ഷ് ഗോ​പി​യു​ടെ ചി​ത്ര​ങ്ങ​ള്‍.

Related posts

Leave a Comment