ആദ്യം മോഷണം, പിന്നെ നഗരപ്രദക്ഷിണം! മോഷണത്തിന് വ്യത്യസ്ത ശിക്ഷയുമായി ഇന്തോനേഷ്യക്കാര്‍

SHAME

ലോകത്ത് ഇന്നു മോഷണം സര്‍വസാധാരണമാണ്. മോഷണത്തിന്റെ ഗൗരവമനുസരിച്ചായിരിക്കും ലഭിക്കുന്ന ശിക്ഷയും. ലഭിക്കുന്ന ശിക്ഷ ചെറുതായതിനാല്‍ തന്നെ വീണ്ടുംവീണ്ടും ഇതാവര്‍ത്തിക്കുവാന്‍ കാരണമാകുന്നുണ്ട്. എന്നാല്‍ ഇതിനു വിപരീതമായാണ് ഇന്തോനേഷ്യക്കാര്‍ സ്വീകരിക്കുന്നത്. ഒരിക്കല്‍ ആരെങ്കിലും മോഷ്ടിച്ചാല്‍ പിന്നെ അവര്‍ മോഷ്ടിക്കുവാന്‍ മടിക്കും. ശിക്ഷയുടെ ക്രൂരതയല്ല, മറിച്ച് ലഭിക്കുന്ന ശിക്ഷയിലൂടെ മോഷ്ടാവിന്റെ അഭിമാനമാണ് നഷ്ടപ്പെടുന്നത്. കഴിഞ്ഞ ദിവസം രണ്ട് ഓസ്‌ട്രേലിയന്‍ വിനോദസഞ്ചാരികള്‍ ഇത്തരത്തിലുളള ശിക്ഷയ്ക്ക് വിധേയരായിരുന്നു. ഗില്‍ ട്രാവന്‍ഗന്‍ ദ്വീപില്‍ വച്ചായിരുന്നു സംഭവം.

സൈക്കിള്‍ മോഷണമായിരുന്നു ഇവരുടെ പേരിലുളള കേസ്. സിസിടിവി ദൃശ്യങ്ങളില്‍ ഇതു വ്യക്തമായി എന്നാണ് ഗ്രാമമുഖ്യന്റെ വാദം. കൈയോടെ പിടികൂടിയ ഇവരെ കഴുത്തില്‍ കളളനെന്ന ബാനര്‍ തൂക്കി നഗരപ്രദക്ഷിണം ചെയ്യിച്ചു. ഞാന്‍ കളളനാണ്, ഞാന്‍ ചെയ്തത് ഇനി ആരും ആവര്‍ത്തിക്കരുത് എന്നതായിരുന്നു കഴുത്തില്‍ തൂക്കിയ  ബാനറിലെ കുറിപ്പ്. ഇത്തരം ശിക്ഷകള്‍ മോഷണത്തിന് ഇവിടെ സര്‍വസാധാരണമാണ്. എന്തായാലും ഇത്തരത്തിലുളള ശിക്ഷ ഒരു തവണ ലഭിച്ചുകഴിഞ്ഞാല്‍ പിന്നെ ആരെങ്കിലും ഇതിനു ശ്രമിക്കുമോ?

Related posts