വട്ടാണല്ലേ? എന്നോട് കുറെപ്പേരു ചോദിച്ചു’; മുടി രണ്ട് ഭാഗത്തേക്ക് പിന്നിക്കെട്ടി കുട പിടിച്ച് കൊച്ചുകുട്ടിയെപ്പോലെ; രസകരമായ വീഡിയോ പങ്കുവെച്ച് അനുശ്രീ

പാതിരാത്രിയിൽ സഹോദരന്‍റെ  ജന്മദിനത്തിന് സർപ്രൈസ് ഗിഫ്റ്റ് നൽകിയതിന് പിന്നാലെ തന്‍റെ ഫേസ്ബുക്ക് പേജിൽ അനുശ്രീ വീണ്ടും ഒരു വീഡിയോ കൂടി പോസ്റ്റു ചെയ്തത് വീണ്ടും വൈറലായിരിക്കുകയാണ്. ഒരു പ്രമുഖ കുടയുടെ പരസ്യത്തിനൊപ്പം നടി അഭിനയിക്കുന്നതാണ് വീഡിയോ.

മുടി രണ്ട് ഭാഗത്തേക്ക് പിന്നിക്കെട്ടി കുട പിടിച്ച് കൊച്ചുകുട്ടിയെപ്പോലെയാണ് താരം വീഡിയോയില്‍ എത്തിയിരിക്കുന്നത്.

‘വട്ടാണല്ലേ??? എന്നോട് കുറെപ്പേരു ചോദിച്ചു??? അതെന്താ അങ്ങനെ??? ഇതുകൊണ്ടൊക്കെ തന്നെയാ ചോദിച്ചേ… എന്ന അടിക്കുറിപ്പോട് കൂടിയാണ് നടി തന്‍റെ പേജിലൂടെ ഈ വീഡിയോ പങ്കുവെച്ചത്.

Related posts