കോട്ടയം കെഎസ്ആർടിസി ഡിപ്പോയിലെ യൂണിയൻ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല; കേസിനെ പ്രതിരോധിക്കാൻ മറുകേസ്?


കോ​ട്ട​യം: പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ത്തെ​ന്ന കാ​ര​ണ​ത്താ​ൽ കെ എസ്ആ​ർ​ടി​സി​യി​ൽ ജീ​വ​ന​ക്കാ​രെ മ​ർ​ദി​ച്ച സം​ഭ​വ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ മ​റു​വി​ഭാ​ഗ​ത്തി​ന്‍റെ മാ​ര​ക ട്വി​സ്റ്റ്. വ​നി​താ ക​ണ്ട​ക്ട​റോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും അ​സ​ഭ്യം പ​റ​ഞ്ഞെന്നും കാ​ണി​ച്ച് ഡി​ഡി​ഒ​യ്ക്കും കോ​ട്ട​യം പോ​ലീ​സ് ചീ​ഫി​നും പ​രാ​തി.

ഇ​ന്ന​ലെ രാ​വി​ലെ 11നാ​ണ് നാ​ട​കീ​യ​മാ​യ രം​ഗ​ങ്ങ​ൾ കോ​ട്ട​യം കെഎ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ ന​ട​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം പ്ര​തി​പ​ക്ഷ സം​ഘ​ട​ന​ക​ൾ ആ​ഹ്വാ​നം ചെ​യ്ത പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ത്ത കാ​ര​ണ​ത്താ​ൽ പ്ര​കോ​പ​നമില്ലാ​തെ ര​ണ്ടു ജീ​വ​ന​ക്കാ​രെ ഒ​രു സം​ഘം ആ​ളു​ക​ൾ ആ​ക്ര​മി​ച്ചെ​ന്നു കാ​ട്ടി കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സി​ലും ബ​ന്ധ​പ്പെ​ട്ട ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ​രാ​തി ല​ഭി​ച്ചി​രു​ന്നു.

മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ കാ​ണ​ക്കാ​രി സ്വ​ദേ​ശി അ​മോൽ ജേ​ക്ക​ബ് (32), ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി ജ​യ്മോ​ൻ എ​ന്നി​വ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യും തേ​ടി.ഇ​ന്ന​ലെ ഇ​വ​ർ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു ക​ഴി​ഞ്ഞ​പ്പോ​ൾ 25 പേ​ർ വ​രു​ന്ന സി​ഐ​ടി​യു സം​ഘ​ട​ന​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നുവെ​ന്നു പ​രാ​തി​യി​ൽ പ​റ​യു​ന്നു.

കോ​ട്ട​യം- വൈ​റ്റില റൂ​ട്ടി​ൽ ആ​ദ്യ സ​ർ​വീ​സ് ന​ട​ത്തി തി​രി​കെ വ​ന്ന​താ​യി​രു​ന്നു അ​മോ​ൽ ജേ​ക്ക​ബ്. സ്ഥ​ലം മാ​റ്റ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള കാ​ര്യ​ത്തി​നാ​ണ് ജ​യ്മോ​ൻ ഇ​ന്ന​ലെ എ​ത്തി​യ​ത്. ടി​ഡി​എ​ഫ് സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ളാ​യ ഇ​രു​വ​രും സം​സാ​രി​ച്ചു നി​ൽ​ക്കു​ന്പോ​ഴാ​ണ് ജാ​ഥ ന​ട​ത്തി​വ​ന്ന 25 പേ​രു​ടെ സം​ഘം പ്ര​കോ​പ​ന​മി​ല്ലാ​തെ ഇ​വ​രോ​ടു വാ​ക്കേ​റ്റം ന​ട​ത്തു​ക​യും ദേ​ഹോ​പ​ദ്ര​വം ചെ​യ്ത​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

അ​മോ​ൽ ജേ​ക്ക​ബി​നു കൈ​യ്ക്കു പ​രി​ക്കു​ണ്ട്. ജ​യ്മോ​നെ ജാ​തീ​യ​മാ​യി അ​ധി​ക്ഷേ​പി​ച്ച് വ​ധ ഭീ​ഷ​ണി​മു​ഴ​ക്കി​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ്രാ​ഥ​മി​ക ചി​കി​ത്സ തേ​ടി​യ​തി​നു​ശേ​ഷ​മാ​ണ് ഇ​രു​വ​രും കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കി​യ​ത്. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ടി​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ യോ​ഗം ന​ട​ത്തി.

ഇ​തി​നെ പി​ന്നാ​ലെ​യാ​ണ് ആ​രേ​യും മ​ർ​ദി​ച്ചി​ട്ടി​ല്ലെ​ന്നും വ​നി​താ ക​ണ്ട​ക്ട​റോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​ത് ചോ​ദ്യം ചെ​യ്യു​ക മാ​ത്ര​മാ​ണെ​ന്നും സി​ഐ​ടി​യു വി​ഭാ​ഗം പ​റ​യു​ന്ന​ത്.

Related posts

Leave a Comment