ജീവിക്കാന്‍ പറ്റുന്നില്ല! താമസിക്കുന്ന കൊച്ചുമുറികളിലും വെള്ളം കയറി; അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ സ്ഥലംവിടുന്നു

തൃ​ശൂ​ർ: കേ​ര​ള​ത്തി​ൽ മ​ഴ​ക്കെ​ടു​തി മൂ​ലം ജീ​വി​ക്കാ​ൻ പ​റ്റാ​താ​യ​തോ​ടെ കി​ട്ടി​യ വാ​ഹ​ന​ത്തി​ൽ ക​യ​റി അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ സ്ഥ​ലം വി​ടു​ന്നു. മ​ഴ കു​റ​ഞ്ഞ​തോ​ടെ തൃ​ശൂ​രി​ൽനി​ന്ന് കെഎസ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ച​ത​റി​ഞ്ഞ് കൂ​ട്ട​ത്തോ​ടെ​യാ​ണ് ബിഹാ​ർ, ബം​ഗാ​ൾ, ഒഡിഷ, ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ സ്റ്റാ​ൻ​ഡി​ലെ​ത്തി​യ​ത്.

ട്രെ​യി​നു​ക​ൾ ഓ​ടാ​ത്ത​തു​മൂ​ലം പാ​ല​ക്കാ​ട് വ​ഴി കോ​യ​ന്പ​ത്തൂ​ർ ഭാ​ഗ​ത്തേ​ക്കു പോ​യി അ​വി​ടെനി​ന്നു ട്രെ​യി​ൻ ക​യ​റി നാ​ട്ടി​ലെ​ത്താ​നാ​ണ് പ​ല​രു​ടെ​യും നെ​ട്ടോ​ട്ടം.

മ​ഴമൂ​ലം ഇ​വ​ർ താ​മ​സി​ക്കു​ന്ന കൊ​ച്ചുമു​റി​ക​ളി​ലും വെ​ള്ളം ക​യ​റി​യ​തോ​ടെ കി​ട്ടി​യ സാ​ധ​ന​ങ്ങ​ളു​മാ​യാ​ണ് പ​ല​രും നാ​ടു​വി​ടു​ന്ന​ത്. കൂ​ടാ​തെ ഭ​ക്ഷ​ണം കി​ട്ടാ​നും പ്ര​യാ​സം നേ​രി​ട്ടു തു​ട​ങ്ങി​യ​തോ​ടെ കൂ​ട്ട​മാ​യാ​ണ് ഇ​വ​ർ സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്ക് പോ​കു​ന്ന​ത്.

കു​തി​രാ​നി​ലെ മ​ണ്ണി​ടി​ച്ചി​ൽ മൂ​ലം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തിവി​ടു​ന്ന​ത്. പാ​ല​ക്കാ​ട്ടേ​ക്കു കെഎസ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു. സ്വ​കാ​ര്യ ബ​സു​ക​ളൊ​ന്നും സ​ർ​വീ​സ് ന​ട​ത്തു​ന്നി​ല്ല. പാ​ല​ക്കാ​ട്ടേ​ക്കു​ള്ള കെഎസ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ കാ​ലു​കു​ത്താ​ൻ പോ​ലും ഇ​ട​മി​ല്ലാ​തെ​യാ​ണ് ആ​ളു​ക​ൾ ക​യ​റു​ന്ന​ത്. കു​റ​ച്ചു സ​ർ​വീ​സു​ക​ൾ മാ​ത്ര​മേ പാ​ല​ക്കാ​ട്ടേ​ക്കു പോ​കു​ന്നു​ള്ളൂ.

എ​റ​ണാ​കു​ള​ത്തേ​ക്കും സ​ർ​വീ​സു​ക​ൾ ഇ​ന്ന​ലെ വൈ​കീ​ട്ടു വ​രെ ആ​രം​ഭി​ച്ചി​രു​ന്നി​ല്ല. ചാ​ല​ക്കു​ടി ഭാ​ഗത്തു വെ​ള്ളം ഇ​റ​ങ്ങി​യ​തി​നാ​ൽ അ​ങ്ക​മാ​ലിവ​രെ കെഎസ്ആ​ർ​ടി​സി ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്.

ബ​സു​ക​ൾ സ​ർ​വീ​സ് ആ​രം​ഭി​ച്ച​തോ​ടെ കൂ​ട്ട​ത്തോ​ടെ​യാ​ണ് യാ​ത്ര​ക്കാ​ർ സ്റ്റാ​ൻ​ഡി​ലെ​ത്തു​ന്ന​ത്. ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, സു​ൽ​ത്താ​ൻ ബ​ത്തേ​രി ഭാ​ഗ​ത്തേ​ക്കു​ള്ള സ​ർ​വീ​സു​ക​ളും ഇ​ന്ന​ലെ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വ​ഴി​യിൽ എന്തെ​ങ്കി​ലും പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ സ​ർ​വീ​സ് നി​ർ​ത്തേ​ണ്ടിവ​രു​മെ​ന്ന മു​ന്ന​റി​യി​പ്പോ​ടെ​യാ​ണ് യാ​ത്ര തു​ട​രു​ന്ന​ത്.

Related posts