സി​പി​എ​മ്മി​ന്‍റെ പാ​ർ​ട്ടി ഗ്രാ​മ​ങ്ങ​ളി​ൽ പെ​ണ്ണി​നും മ​ണ്ണി​നും വി​ല​യി​ല്ല! ഒ​രു കൊ​ടിസു​നി​യു​ടെ ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ൽ ചേ​രൂ, കൊ​ന്നി​ട്ട് ജ​യി​ലി​ൽ പോ​യ്കോ​ളൂ, നി​ങ്ങ​ൾ​ക്ക് വീ​ട് വ​ച്ചു​ത​രും, വി​വാ​ഹം ന​ട​ത്തി​ത്ത​രും…. അ​ബ്ദു​ള്ള​ക്കു​ട്ടി​യു​ടെ വീ​ഡി​യോ പോ​സ്റ്റ് വി​വാ​ദ​ത്തി​ൽ

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ലെ സി​പി​എ​മ്മി​ന്‍റെ പാ​ർ​ട്ടി ഗ്രാ​മ​ങ്ങ​ളി​ൽ പെ​ണ്ണി​നും മ​ണ്ണി​നും വി​ല​യി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വാ​യ എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി​യു​ടെ ഫേ​സ്ബു​ക്കി​ലെ വീ​ഡി​യോ പോ​സ്റ്റ് വി​വാ​ദ​ത്തി​ൽ. പാ​ർ​ട്ടി ഗ്രാ​മ​ങ്ങ​ളി​ൽ പു​ര നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ഭ​ർ​ത്താ​ക്ക​ൻ​മാ​രെ കി​ട്ടി​ല്ല.

ബോം​ബു​ണ്ടാ​ക്ക​ലും ആ​ളെ കൊ​ല്ല​ൽ വ്യ​വ​സാ​യം ന​ട​ക്കു​ന്ന​തു​മാ​യ നാ​ട്ടി​ൽ​നി​ന്ന് ക​ല്യാ​ണം ക​ഴി​ക്കാ​ൻ ആ​രാ​ണ് ത​യാ​റാ​വു​ക. പാ​ർ​ട്ടി ഗ്രാ​മ​ങ്ങ​ളി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​മെ​ന്ന് വി​ചാ​രി​ച്ച് സ്ഥ​ലം വി​റ്റ് ര​ക്ഷ​പ്പെ​ടാ​മെ​ന്ന് നോ​ക്കി​യാ​ൽ സ്ഥ​ല​ത്തി​നും വി​ല​യി​ല്ലെ​ന്ന് അ​ബ്ദു​ള്ള​ക്കു​ട്ടി വീ​ഡി​യോ​യി​ലൂ​ടെ പ​റ​യു​ന്നു.

ആ​കാ​ശ് തി​ല്ല​ങ്കേ​രി​യെ പോ​ലെ​യു​ള്ള ചെ​റു​പ്പ​ക്കാ​ർ ന​ൽ​കു​ന്ന സ​ന്ദേ​ശ​മെ​ന്താ​ണ്. ഒ​രു കൊ​ടി സു​നി​യു​ടെ ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ൽ ചേ​രൂ, കൊ​ന്നി​ട്ട് ജ​യി​ലി​ൽ പോ​യ്കോ​ളൂ. നി​ങ്ങ​ൾ​ക്ക് വീ​ട് വ​ച്ചു​ത​രും. വി​വാ​ഹം ന​ട​ത്തി​ത്ത​രും….പിന്നെ ഇ​ട​യ്ക്കി​ടെ പ​രോ​ൾ ത​രു​ന്നു​ണ്ട​ല്ലോ. കു​ട്ടി​ക​ളു​ടെ ചെ​ല​വി​നും കൊ​ടു​ക്കും. സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ബ​ന്ധു​ക്ക​ൾ​ക്ക് ജോ​ലി കൊ​ടു​ക്കും.

ഈ ​സ​മീ​പ​നം മാ​റ്റേ​ണ്ട​യെ​ന്നും വീ​ഡി​യോ​യി​ൽ അ​ബ്ദു​ള്ള​ക്കു​ട്ടി പ​റ​യു​ന്നു. കെ.​വി. സു​ധീ​ഷി​നെ കൊ​ല​യ്ക്കു കൊ​ടു​ത്ത​ത് പാ​ർ​ട്ടി​യാ​ണെ​ന്നും പ​റ​യു​ന്ന അ​ബ്ദു​ള്ള​ക്കു​ട്ടി ക​ഴി​ഞ്ഞ ത​വ​ണ ത​ല​ശേ​രി​യിൽ മ​ത്സ​രി​ച്ച​പ്പോ​ൾ ഉ​ണ്ടാ​യ ഒ​രു അ​നു​ഭ​വ​വും പ​ങ്കു​വ​യ്ക്കു​ന്നു.

വോ​ട്ട് ചോ​ദി​ക്കാ​ൻ ക​തി​രൂ​രി​ൽ ചെ​ന്ന​പ്പോ​ൾ മൂ​ന്ന് ചെ​റു​പ്പ​ക്കാ​ർ കൈ ​ത​രാ​തെ പോ​ക്ക​റ്റി​ൽ വ​ച്ചി​രി​ക്കു​ന്നു. നോ​ക്കി​യ​പ്പോ​ൾ അ​വ​ർ​ക്ക് കൈ​പ്പ​ത്തി​യി​ല്ല. കാ​ര​ണം സി​പി​എ​മ്മി​നു​വേ​ണ്ടി ബോം​ബ് ഉ​ണ്ടാ​ക്കി​യ​പ്പോ​ൾ സ്ഫോ​ട​നം ന​ട​ന്ന് കൈ ​ത​ക​ർ​ന്നു​പോ​യ​താ​ണെ​ന്നും അ​ബ്ദു​ള്ള​ക്കു​ട്ടി പ​റ​യു​ന്നു.

Related posts