മോ​ഹ​ൻ​ലാ​ലി​ന്‍റെ കൂ​ടെ അ​ഭി​ന​യിക്കുമ്പോൾ ഡ​യ​ലോ​ക് മ​റ​ന്നു​പോ​കു​മെ​ന്ന് അ​പ്പ ഹാ​ജ

കാ​ണാ​തെ പ​ഠി​ച്ച് ഡ​യ​ലോ​ഗ് പ​റ​യു​ന്ന​ത് എ​നി​ക്ക് ഭ​യ​ങ്ക​ര പാ​ടാ​ണ്. ബാ​ക്ക്ഗ്രൗ​ണ്ടി​ൽ​നി​ന്ന് ആ​രെ​ങ്കി​ലും പ​റ​ഞ്ഞ് ത​രു​ന്ന​തു പ​റ​യും. സേ​തു​രാ​മ​യ്യ​ർ സി​ബി​ഐ​യി​ൽ ഒ​രു വ​ലി​യ സീ​ൻ ഉ​ണ്ടാ​യി​രു​ന്നു. അ​ന്ന് മ​മ്മൂക്ക​യ്ക്ക് ആ ​സീ​ൻ എ​ടു​ത്തി​ട്ട് വേ​ണം ഒ​രു ഫം​ഗ്ഷ​ന് പോ​കാ​ൻ. അ​ദ്ദേ​ഹം മു​കേ​ഷി​നോ​ട് പ​റ​ഞ്ഞു, അ​വ​നോ​ട് മ​ര്യാ​ദ​യ്ക്ക് ഡ​യ​ലോ​ഗ് പ​ഠി​ക്കാ​ൻ പ​റ​യ​ണം , എ​നി​ക്ക് പോ​ക​ണ​മെ​ന്ന്.

ഞാ​ൻ എ​ന്താ​യാ​ലും അ​ങ്ങ് പോ​കും എ​ന്നൊ​ക്കെ പ​റ​യു​ണ്ട്. എ​ന്തോ ഫ​സ്റ്റ് ടേ​ക്കി​ൽ എ​ല്ലാം ഓ​ക്കെ ആ​യി. മ​മ്മൂ​ക്ക​യു​ടെ കൂ​ടെ അ​ഭി​ന​യി​ക്കു​മ്പോ​ൾ അ​ങ്ങ​നെ ഡ​യ​ലോ​ഗ് പ്ര​ശ്നം വ​രാ​റി​ല്ല. പ​ക്ഷേ, മോ​ഹ​ൻ​ലാ​ലി​ന്‍റെ കൂ​ടെ അ​ഭി​ന​യി​ക്കു​മ്പോ​ൾ വ​രാ​റു​ണ്ട്. പു​ള്ളി​യു​ടെ ആ​ക്റ്റി​ങ് ഡി​ഫറന്‍റ് അ​ല്ലേ. പു​ള്ളി ബി​ഹേ​വ് ചെ​യ്യ​ണ​ത​ല്ലേ. ഞാ​ൻ പെ​ട്ടെ​ന്നു വി​ചാ​രി​ക്കും എ​ന്‍റെ അ​ടു​ത്ത് എ​ന്തോ കാ​ര്യ​മാ​യി​ട്ട് പ​റ​യു​ക​യാ​ണെ​ന്ന്.

പു​ള്ളി ഡ​യ​ലോ​ഗ് പ​റ​യു​മ്പോ​ൾ ന​മ്മു​ടെ ഡ​യ​ലോ​ഗ് മ​റ​ന്നി​ട്ട് പു​ള്ളി എ​ന്താ പ​റ​യു​ന്ന​ത് എ​ന്ന് ന​മ്മ​ൾ ശ്ര​ദ്ധി​ച്ചു പോ​കും. അ​ങ്ങ​നെ എ​നി​ക്ക് ഒ​രു പ്രാ​വ​ശ്യം പ​റ്റി​യി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടു പ​റ​ഞ്ഞ​താ​ണ്. -അ​പ്പ ഹാ​ജ

Related posts

Leave a Comment