18 വ​യ​സു മു​ത​ൽ വോ​ട്ട് ചെ​യ്യു​ന്ന​യാ​ൾ; പ​റ്റി​യ​തെ​ന്തെ​ന്ന് തു​റ​ന്ന് പ​റ​ഞ്ഞ് ല​ക്ഷ്മി​പ്രി​യ


ഞാ​ന്‍ വോ​ട്ട് ഇ​ല്ലാ​ത്ത ആ​ളാ​ണോ, വോ​ട്ട് ഇ​തു​വ​രെ ചെ​യ്യാ​ത്ത ആ​ളാ​ണോ, ഇ​ങ്ങ​നെ​യു​ള്ള ഒ​രാ​ളാ​ണോ മ​ത്സ​ര​ത്തി​ന് ഇ​റ​ങ്ങു​ന്ന​ത് എ​ന്നൊ​ക്കെ പ​റ​ഞ്ഞ് ഒ​രു​പാ​ട് ക​മ​ന്‍റുക​ളും കാ​ര്യ​ങ്ങ​ളും ഒ​ക്കെ ക​ണ്ടി​രു​ന്നു. വോ​ട്ട് ഇ​ല്ല എ​ന്ന​തു ശ​രി​യാ​ണ്. അ​ത് ഒ​രു അ​ഡ്ര​സ് ചേ​ഞ്ചു​മാ​യി​ട്ട് ബ​ന്ധ​പ്പെ​ട്ടി​ട്ടു​ള്ള ഒ​രു ടെ​ക്‌​നി​ക്ക​ല്‍ എ​റ​ര്‍ കൊ​ണ്ടു സം​ഭ​വി​ച്ച​താ​ണ്.

18 വ​യ​സ് പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ തൊ​ട്ട് ഇ​ക്ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തി​ര​ഞ്ഞെ​ടു​പ്പ് വ​രെ തൃ​ക്കാ​ക്ക​ര​യി​ല്‍ വോ​ട്ട് ചെ​യ്ത വ്യ​ക്തി​യാ​ണ് ഞാ​ൻ. എ​സ് ഐ ​ആ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​മാ​യി​ ബ​ന്ധ​പ്പെ​ട്ട് ഒ​രു അ​പ്‌​ഡേ​ഷ​ന്‍ ഉ​ണ്ടാ​യി​രു​ന്നു. ആ ​അ​പ്‌​ഡേ​ഷ​നി​ല്‍ വ​ന്ന ഒ​രു അ​ഡ്ര​സിന്‍റെ എ​റ​ര്‍ കൊ​ണ്ട് അ​ത് പെ​ന്‍​ഡിം​ഗ് ആ​യി. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​ന് ആ ​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ണ്.

ആ ​ഡോ​ക്യു​മെന്‍റ് ല​ഭി​ച്ചി​ട്ടു​ള്ള​വ​ര്‍​ക്കു മാ​ത്ര​മാ​ണ് ഇ​ത്ത​വ​ണ നി​യ​മ​സ​ഭ ഇ​ല​ക്ഷ​നി​ല്‍ വോ​ട്ട് ചെ​യ്യാ​ന്‍ സാ​ധി​ക്കു​ക. പ്ര​സ്തു​ത സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ടു​ക്കാ​ത്ത​വ​രെ​ല്ലാം അ​ത് എ​ടു​ക്ക​ണം. 22ാം തീയ​തി മാ​ത്ര​മേ ആ ​ഡോ​ക്യു​മെ​ന്‍റ് ഔ​ദ്യോ​ഗി​ക രേ​ഖ​യാ​യി​ ന​മ്മു​ടെ കൈ​യി​ലേ​ക്ക് ല​ഭി​ക്കൂ.

23ാം തീയ​തി​യാ​ണ് നോ​മി​നേ​ഷ​ന്‍ കൊ​ടു​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി. എ​സ്‌​ഐ​ആ​റി​ന്‍റെ ഫോ​മും വോ​ട്ടേ​ഴ്‌​സ് ലി​സ്റ്റും നോ​മി​നേ​ഷ​ന് ഒ​പ്പം വയ്ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. അ​തു​ണ്ടെ​ങ്കി​ല്‍ മാ​ത്ര​മാ​ണ് ന​മു​ക്ക് മ​ത്സ​രി​ക്കാ​ന്‍ സാ​ധി​ക്കു​ക. 22ാം തീ​യ​തി അ​തു കി​ട്ടും. -ല​ക്ഷ്മി​പ്രി​യ

Related posts

Leave a Comment