യൂറോപ്പിൽ നിന്ന് വന്നു അരളി! ചേ​ല​ക്കാ​ട്ടു​ക​ര​യി​ൽ ഓ​ലി​യ​ൻ​ഡ​ർ ഹോ​ക്ക് മോ​ത്ത് ഇ​ന​ത്തി​ൽ പെ​ട്ട നി​ശാ​ശ​ല​ഭ​ത്തെ ക​ണ്ടെ​ത്തി

കോ​ടാ​ലി: ചേ​ല​ക്കാ​ട്ടു​ക​ര​യി​ൽ ഓ​ലി​യ​ൻ​ഡ​ർ ഹോ​ക്ക് മോ​ത്ത് ഇ​ന​ത്തി​ൽ പെ​ട്ട നി​ശാ​ശ​ല​ഭ​ത്തെ ക​ണ്ടെ​ത്തി.

മൂ​ന്നു​മു​റി​ക്ക​ടു​ത്തു​ള്ള ചേ​ല​ക്കാ​ട്ടു​ക​ര പൊ​ലി​യേ​ട​ത്ത് ജ​യ​ന്‍റെ വീ​ട്ടി​ലാ​ണ് നി​ശാ​ശ​ല​ഭ​ത്തെ ക​ണ്ടെ​ത്തി​യ​ത്.

മ​ല​യാ​ള​ത്തി​ൽ അ​ര​ളി നി​ശാ​ശ​ല​ഭം എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ​യി​നം ശ​ല​ഭം ഏ​ഷ്യ​യി​ലും ആ​ഫ്രി​ക്ക​യി​ലു​മാ​ണു ക​ണ്ടു​വ​രാ​റു​ള്ള​ത്.

ചൂ​ടു​കാ​ല​ത്ത് ഇ​വ യൂ​റോ​പ്യ​ൻ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ദേ​ശാ​ട​നം ന​ട​ത്തു​ന്ന​വ​യാ​ണ്.

പ​ച്ച​യി​ൽ പു​ള്ളി​ക​ളോ​ടുകൂ​ടി​യ നി​റ​മു​ള്ള ഇ​വ​യെ അ​ര​ളി​മ​ര​ത്തി​ൽ കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന​തി​നാ​ലാ​ണ് അ​ര​ളി നി​ശാ​ശ​ല​ഭം എ​ന്നു വി​ളി​ക്കു​ന്ന​ത്.

90 മു​ത​ൽ 110 വ​രെ മി​ല്ലി​മീ​റ്റ​ർ വ​ലി​പ്പ​മു​ള്ള​താ​ണ് ഇ​വ​യു​ടെ ചി​റ​കു​ക​ൾ. പ​ക​ൽ സ​മ​യ​ത്ത് അ​പൂ​ർ​വ​മാ​യി മാ​ത്ര​മേ ഇ​തി​നെ കാ​ണാ​റു​ള്ളു.

Related posts

Leave a Comment