സ്ത​നാ​ർ​ബു​ദം വ​ർ​ധി​ക്കു​ന്നെ​ന്നു പ​ഠ​നം! 2018-ല്‍ ഇന്ത്യയില്‍ സ്തനാര്‍ബുദരോഗത്താല്‍ മരിച്ചത് 87,090 സ്ത്രീകള്‍; ഡോ. ബോബന്‍ തോമസ് പറയുന്നു…

കൊ​ച്ചി: ഇ​ന്ത്യ​യി​ൽ പ്ര​തി​വ​ർ​ഷം 1.62 ല​ക്ഷം പു​തി​യ സ്ത​നാ​ർ​ബു​ദ രോ​ഗി​ക​ൾ ഉ​ണ്ടാ​കുന്നെന്ന് പ​ഠ​നം. സ്ത്രീ​ക​ൾ​ക്കി​ട​യി​ലെ അ​ർ​ബു​ദ മ​ര​ണ​ങ്ങ​ളി​ൽ 15 ശ​ത​മാ​ന​വും സ്ത​നാ​ർ​ബു​ദം മൂ​ല​മാ​ണെ​ന്നു ക​ണ്‍​സ​ൽ​ട്ട​ന്‍റ് മെ​ഡി​ക്ക​ൽ ആ​ൻ​ഡ് പീ​ഡി​യാ​ട്രി​ക് ഓ​ങ്കോ​ള​ജി​സ്റ്റ് ഡോ. ​ബോ​ബ​ൻ തോ​മ​സ് പ​റ​ഞ്ഞു.

2018ൽ ​ഇ​ന്ത്യ​യി​ൽ 87,090 സ്ത്രീ​ക​ൾ സ്ത​നാ​ർ​ബു​ദ​രോ​ഗ​ത്താ​ൽ മ​രി​ച്ചു. ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളി​ൽ ഉ​ട​നീ​ളം ഇ​ത് ആ​ശ​ങ്ക​പ്പെ​ടു​ത്തും വി​ധ​ത്തി​ൽ ആ​രോ​ഗ്യ പ്ര​ശ്ന​മാ​യി വ​ള​ർ​ന്നി​രി​ക്കു​ക​യാ​ണ്. 2030 ഓ​ടെ സ്ത​നാ​ർ​ബു​ദ നി​ര​ക്ക് വ​ർ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ട്.

സ്ത​നാ​ർ​ബു​ദം തു​ട​ക്ക​ത്തി​ൽ ത​ന്നെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചാ​ൽ രോ​ഗി ര​ക്ഷ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം (എ​ൻ​എ​ച്ച​്എം) പ​ദ്ധ​തി​ക്കു കീ​ഴി​ൽ സ്ത​നാ​ർ​ബു​ദ നി​യ​ന്ത്ര​ണ​ത്തി​നും നി​വാ​ര​ണ​ത്തി​നും ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ കൂ​ടു​ത​ലാ​യി ആ​വി​ഷ്ക​രി​ച്ചു ന​ട​പ്പാ​ക്കി വ​രു​ന്നു​ണ്ടെ​ന്നും അ​ദേഹം ചൂ​ണ്ടി​ക്കാ​ട്ടി.

Related posts