മ​ധു​ബാ​ല​യെ ചും​ബി​ക്കാ​ന്‍ ആ​ദ്യം വ​ള​രെ നാ​ണം തോ​ന്നി ! പി​ന്നെ ക​ര​ഞ്ഞു; ഓ​ര്‍​മ​ക​ള്‍ അ​യ​വി​റ​ക്കി അ​ര​വി​ന്ദ് സ്വാ​മി…

ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച പ്ര​ണ​യ​ചി​ത്ര​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് റോ​ജ. ചി​ത്ര​ത്തി​ലെ പാ​ട്ടു​ക​ളും സി​നി​മ​യെ അ​ന​ശ്വ​ര​മാ​ക്കി നി​ര്‍​ത്തു​ന്ന​തി​ല്‍ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു.

അ​ര​വി​ന്ദ് സ്വാ​മി​യും മ​ധു​ബാ​ല​യു​മാ​യി​രു​ന്നു ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​ത്. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ അ​ര​വി​ന്ദ് സ്വാ​മി​യു​ടെ ഒ​രു വെ​ളി​പ്പെ​ടു​ത്ത​ലാ​ണ് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്.

ചി​ത്ര​ത്തി​ലെ റൊ​മാ​ന്റി​ക് രം​ഗ​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ക്കു​മ്പോ​ള്‍ താ​ന്‍ ക​ര​യേ​ണ്ടി വ​ന്ന​തി​നെ കു​റി​ച്ചാ​ണ് അ​ര​വി​ന്ദ് സ്വാ​മി ഇ​പ്പോ​ള്‍ തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

സൂ​പ്പ​ര്‍ ഡാ​ന്‍​സ​ര്‍ റി​യാ​ലി​റ്റി ഷോ​യി​ല്‍ ന​ടി മ​ധു​ബാ​ല അ​തി​ഥി​യാ​യി എ​ത്തി​യ​പ്പോ​ള്‍ വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് അ​ര​വി​ന്ദ് സ്വാ​മി പ്രേ​ക്ഷ​ക​ര്‍​ക്ക് മു​ന്നി​ലെ​ത്തി​യ​ത്.

റോ​ജ​യി​ല്‍ അ​ഭി​ന​യി​ക്കു​മ്പോ​ള്‍ ത​നി​ക്ക് വെ​റും ഇ​രു​പ​ത്തി​യൊ​ന്ന് വ​യ​സ് മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളു. മ​ധു​വി​നൊ​പ്പം റൊ​മാ​ന്റി​ക് സീ​നു​ക​ള്‍ ചെ​യ്യു​മ്പോ​ള്‍ വ​ള​രെ നാ​ണം തോ​ന്നി.

പി​ന്നെ​യ​ത് ക​ര​ച്ചി​ല്‍ വ​രെ എ​ത്തി. ഒ​ടു​വി​ല്‍ സി​നി​മ​യി​ലെ ചും​ബ​ന രം​ഗ​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​തി​ന് വേ​ണ്ടി സം​വി​ധാ​യ​ക​ന്‍ മ​ണി​ര​ത്ന​വും ന​ടി മ​ധു​വും ഏ​റെ നേ​രം സം​സാ​രി​ച്ച് ബോ​ധ്യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

എ​ന്താ​യാ​ലും മ​ധു​വി​നെ ഇ​നി​യും നേ​രി​ല്‍ കാ​ണാം എ​ന്നാ​ണ് വീ​ഡി​യോ​യി​ലൂ​ടെ അ​ര​വി​ന്ദ് സ്വാ​മി പ​റ​യു​ന്ന​ത്.

ത​മി​ഴി​ല്‍ നി​ര്‍​മ്മി​ച്ച റോ​ജ ഹി​ന്ദി​യി​ലേ​ക്കും മൊ​ഴി മാ​റ്റി എ​ത്തി​യി​രു​ന്നു. അ​തും വ​ലി​യ വി​ജ​യ​മാ​യി മാ​റി​യ​തോ​ടെ​യാ​ണ് അ​ര​വി​ന്ദ് സ്വാ​മി- മ​ധു​ബാ​ല ജോ​ഡി​ക​ളെ പ്രേ​ക്ഷ​ക​ര്‍ സ്വീ​ക​രി​ച്ച​ത്.

എ​ആ​ര്‍ റ​ഹ്മാ​ന്‍ സം​ഗീ​ത സം​വി​ധാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ച സി​നി​മ​യാ​ണെ​ന്ന പ്ര​ത്യേ​ക​ത കൂ​ടി റോ​ജ​യ്ക്കു​ണ്ട്.

അ​ര​ങ്ങേ​റ്റ സി​നി​മ​യി​ലൂ​ടെ ത​ന്നെ മി​ക​ച്ച സം​ഗീ​ത​ത്തി​നു​ള്ള ദേ​ശീ​യ പു​ര​സ്‌​കാ​രം എ​ആ​ര്‍ റ​ഹ്മാ​ന് ല​ഭി​ക്കു​ക​യും ചെ​യ്തു.

മ​ണി​ര​ത്നം ത​ന്നെ ര​ച​ന നി​ര്‍​വ​ഹി​ച്ച ചി​ത്രം ഹി​ന്ദി, മ​റാ​ഠി, മ​ല​യാ​ളം, ക​ന്ന​ട, തെ​ലു​ങ്ക് എ​ന്നി​ങ്ങ​നെ​യു​ള്ള ഭാ​ഷ​ക​ളി​ലേ​ക്ക് മൊ​ഴി​മാ​റ്റം ചെ​യ്തി​ട്ടു​ണ്ട്. എ​ല്ലാം ത​ന്നെ വി​ജ​യ​മാ​കു​ക​യും ചെ​യ്തു.

Related posts

Leave a Comment