നടുക്കടലിലെ ബോട്ടില്‍ അര്‍മാദിച്ച് രഞ്ജിനിയും അര്‍ച്ചനയും ! അര്‍ച്ചനയുടെ തട്ടുപൊളിപ്പന്‍ ഡാന്‍സിന്റെ വീഡിയോ വൈറലാകുന്നു…

മലയാള സിനിമ-സീരിയല്‍ രംഗത്തെ ഒരു താരമാണ് അര്‍ച്ചന സുശീലന്‍. സീരിയലാണ് പ്രധാന മേഖലയെങ്കിലും സിനിമയിലും ആല്‍ബങ്ങളിലും പേരെടുക്കാന്‍ താരത്തിനായി.അര്‍ച്ചനയുടെ യഥാര്‍ത്ഥ ജീവിതവും വ്യക്തിത്വവും കൃത്യമായി മനസിലാക്കി തന്ന ഷോയായിരുന്നു ബിഗ് ബോസ്. ഷോയ്ക്ക് ശേഷം അര്‍ച്ചനയുടെ സ്വീകാര്യത ഏറെ വര്‍ധിച്ചു.

ബിഗ്‌ബോസിലെ മറ്റൊരു കൗതുകമായിരുന്നു അര്‍ച്ചനയും രഞ്ജിനി ഹരിദാസും തമ്മിലുള്ള സൗഹൃദം. ഷോ കഴിഞ്ഞ ശേഷവും ഇവര്‍ തമ്മിലുള്ള ബന്ധം അടുപ്പത്തോടെ തുടരുകയാണ്. അടുത്തിടെ ഇരുവരും മറ്റൊരു സുഹൃത്തും ചേര്‍ന്ന് ഇന്തോനേഷ്യയിലേക്ക് നടത്തിയ യാത്രയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഏറെ രസകരമായ ദൃശ്യങ്ങള്‍ രഞ്ജിനി തന്നെയാണ് തന്റെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്.

എന്നാല്‍ ഇപ്പോള്‍ അര്‍ച്ചനയുടെ ഡാന്‍സാണ് വിശേഷം. യാത്രക്കിടെ ബോട്ടില്‍ നിന്ന് നൃത്തം ചെയ്യുന്ന അര്‍ച്ചനയുടെ വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേ എന്ന ചിത്രത്തിലെ തും പാസ് ആയെ എന്നു തുടങ്ങുന്ന ഗാനത്തിനാണ് അര്‍ച്ചന ചുവടുവയ്ക്കുന്നത്. എന്തായാലും ഡാന്‍സ് കിടുക്കിയെന്നാണ് ആരോധകര്‍ പറയുന്നത്.

Related posts