നടുക്കടലിലെ ബോട്ടില്‍ അര്‍മാദിച്ച് രഞ്ജിനിയും അര്‍ച്ചനയും ! അര്‍ച്ചനയുടെ തട്ടുപൊളിപ്പന്‍ ഡാന്‍സിന്റെ വീഡിയോ വൈറലാകുന്നു…

മലയാള സിനിമ-സീരിയല്‍ രംഗത്തെ ഒരു താരമാണ് അര്‍ച്ചന സുശീലന്‍. സീരിയലാണ് പ്രധാന മേഖലയെങ്കിലും സിനിമയിലും ആല്‍ബങ്ങളിലും പേരെടുക്കാന്‍ താരത്തിനായി.അര്‍ച്ചനയുടെ യഥാര്‍ത്ഥ ജീവിതവും വ്യക്തിത്വവും കൃത്യമായി മനസിലാക്കി തന്ന ഷോയായിരുന്നു ബിഗ് ബോസ്. ഷോയ്ക്ക് ശേഷം അര്‍ച്ചനയുടെ സ്വീകാര്യത ഏറെ വര്‍ധിച്ചു. ബിഗ്‌ബോസിലെ മറ്റൊരു കൗതുകമായിരുന്നു അര്‍ച്ചനയും രഞ്ജിനി ഹരിദാസും തമ്മിലുള്ള സൗഹൃദം. ഷോ കഴിഞ്ഞ ശേഷവും ഇവര്‍ തമ്മിലുള്ള ബന്ധം അടുപ്പത്തോടെ തുടരുകയാണ്. അടുത്തിടെ ഇരുവരും മറ്റൊരു സുഹൃത്തും ചേര്‍ന്ന് ഇന്തോനേഷ്യയിലേക്ക് നടത്തിയ യാത്രയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഏറെ രസകരമായ ദൃശ്യങ്ങള്‍ രഞ്ജിനി തന്നെയാണ് തന്റെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്. എന്നാല്‍ ഇപ്പോള്‍ അര്‍ച്ചനയുടെ ഡാന്‍സാണ് വിശേഷം. യാത്രക്കിടെ ബോട്ടില്‍ നിന്ന് നൃത്തം ചെയ്യുന്ന അര്‍ച്ചനയുടെ വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേ എന്ന ചിത്രത്തിലെ തും പാസ് ആയെ എന്നു തുടങ്ങുന്ന…

Read More

വേറൊരു പണിയും ഇല്ലെങ്കില്‍ പിന്നെ എന്തു ചെയ്യാനാ ! ആ വാര്‍ത്തയറിഞ്ഞ് താന്‍ ബോധം കെട്ട് വീണിട്ടൊന്നുമില്ലെന്ന് തുറന്നടിച്ച് നടി അര്‍ച്ചന സുശീലന്‍…

ബിഗ്‌ബോസിന്റെ മലയാളം പതിപ്പിലൂടെ പ്രണയത്തിലായ പേളി മാണിയും ശ്രീനിഷും ജീവിതത്തിലും ഒന്നിക്കുകയാണ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരംപറഞ്ഞു മടുത്തിരിക്കുകയാണ് നടി അര്‍ച്ചന സുശീലന്‍.പേളിയും ശ്രീനിഷും തമ്മിലുളള വിവാഹനിശ്ചയ വാര്‍ത്ത അറിഞ്ഞ് താന്‍ ബോധം കെട്ട് വീണിട്ടൊന്നും ഇല്ലെന്ന് തുറന്നു പറഞ്ഞു കൊണ്ടാണ് നടി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ ഇത്തരത്തില്‍ പ്രചരണം കാണുന്നുണ്ടെന്നും ബോധം കെടാന്‍ ശ്രീനിഷ് തന്റെ ബോയ്ഫ്രണ്ട് ഒന്നും അല്ലെന്ന് അര്‍ച്ചന പറഞ്ഞു. പേളിയും ശ്രീനിഷും തമ്മില്‍ ബിഗ് ബോസ് ഹൗസില്‍ വെച്ച് പ്രണയത്തിലായിരുന്നപ്പോള്‍ പരസ്യമായി എതിര്‍പ്പ് പറഞ്ഞയാളായിരുന്നു അര്‍ച്ചന.’അവര്‍ വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ എനിക്കും സന്തോഷമുളള കാര്യമാണ്. എന്റെ ബോയ്ഫ്രണ്ട് ഒന്നുമല്ലല്ലോ ശ്രീനിഷ്. എനിക്ക് ഒരു കുഴപ്പവും ഇല്ല. ആ വീട്ടിന് അകത്തും പുറത്തും അവരുടെ കാര്യത്തില്‍ എനിക്ക് അഭിപ്രായം ഇല്ലായിരുന്നു. വീട്ടിനകത്ത് അവരുടെ പ്രശ്നം പരിഹരിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ബിഗ്‌ബോസിന് ശേഷം എനിക്ക്…

Read More

മരുന്നു കഴിക്കാതെ രാത്രിയില്‍ ഉറങ്ങാന്‍ പറ്റാതായി ! ഹൗസില്‍ നിന്നു പുറത്തു വന്നയുടന്‍ സൈക്കോളജിസ്റ്റിനെ പോയിക്കണ്ടു;ബിഗ്‌ബോസ് ഹൗസിലെ അനുഭവങ്ങളെപ്പറ്റി നടി അര്‍ച്ചനയുടെ വെളിപ്പെടുത്തല്‍…

മലയാള ടെലിവിഷന്‍ രംഗത്ത് തിരക്കുള്ള നടിയാണ് അര്‍ച്ചന സുശീലന്‍. വില്ലത്തി വേഷങ്ങളാണ് അര്‍ച്ചനയെ ആളുകളുടെ ഇഷ്ടതാരമാക്കിയത്. സ്ഥിരം വില്ലത്തി വേഷങ്ങളും അല്‍പ്പം ജാഡയിട്ടുള്ള പെരുമാറ്റവും സാധാരണക്കാര്‍ക്കിടയില്‍ അര്‍ച്ചനയ്ക്ക് ഒരു അഹങ്കാരി ഇമേജാണ് നല്‍കിയത്. എന്നാല്‍ ബിഗ്‌ബോസിലെ അര്‍ച്ചനയുടെ പ്രകടനം ആളുകളെ അമ്പരപ്പിക്കുന്നതായിരുന്നു. ഷോയില്‍ സുഹൃത്തുക്കളൊക്കെ പുറത്തുപോയപ്പോള്‍ തനിച്ചായ അര്‍ച്ചന ക്യാമറയോട് സംസാരിക്കാന്‍ തുടങ്ങിയതും ചര്‍ച്ചയായിരുന്നു. ആ അനുഭവങ്ങളെക്കുറിച്ച് ഇപ്പോള്‍ അര്‍ച്ചന മനസ്സു തുറക്കുകയാണ്. ‘വിഷമങ്ങളെയും സംശയങ്ങളെയുമൊക്കെ കൈകാര്യം ചെയ്യാന്‍ ഞാന്‍ എന്നെ തന്നെ ബിസിയാക്കുകയാണ് ചെയ്യാറ്. പക്ഷേ, ബിഗ്ബോസ് വീട്ടില്‍ മൊബൈലോ മറ്റു സൗകര്യങ്ങളോ ഇല്ല. പിന്നീട് ദീപനും ദിയയും,സുഹൃത്തുക്കള്‍ ഓരോരുത്തരായി ഔട്ടായപ്പോള്‍ ഞാന്‍ എന്റെ കിടക്കയ്ക്കു സമീപമുള്ള ക്യാമറയുമായി കൂട്ടായി. ക്യാമറയേ ‘രമേശ്’ എന്നു വിളിച്ചു സംസാരിച്ചു. 56-ാമത്തെ ദിവസം വരെ അത് എന്നോടു പ്രതികരിച്ചിരുന്നു. പിന്നീട് ഒരു അനക്കവും ഇല്ല. എനിക്ക് എന്നെ തന്നെ…

Read More