ആദ്യരാത്രിയിൽ ഭർത്താവിന് വോയ്സ് മെസേജ് അയച്ച് സ്വർണവുമായി മുങ്ങിയ യുവതിയും കാമുകനും പോലീസ് പിടിയിൽ; മാനനഷ്ടത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവാവിന്‍റെ പരാതി


പേ​രൂ​ർ​ക്ക​ട: വി​വാ​ഹശേഷം കാ​മു​ക​നൊ​പ്പം സ്ഥ​ലം​വി​ട്ട യു​വ​തി​യെ പോ​ലീ​സ് കോ​വ​ള​ത്ത് നി​ന്ന് ക​ണ്ടെ​ത്തി. 32-കാ​രി​യാ​യ യു​വ​തി​യെ​യാ​ണ് കെഎ​സ്ആ​ർടിസി ഡ്രൈ​വ​റാ​യ കാ​മു​ക​നൊ​പ്പം കോ​വ​ളം ഭാ​ഗ​ത്തു​നി​ന്ന് വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് യു​വ​തി കാ​മു​ക​നൊ​പ്പം സ്ഥ​ലം​വി​ട്ട​ത്. ര​ണ്ടു ദി​വ​സം മു​ന്പാ​ണ് യു​വ​തി​യും 36-കാ​ര​നാ​യ യു​വാ​വു​മാ​യു​ള്ള വി​വാ​ഹം തി​രു​വ​ന​ന്ത​പു​ര​ത്ത് ക​ഴി​ഞ്ഞ​ത്. എ​ന്നാ​ൽ വി​വാ​ഹം ക​ഴി​ഞ്ഞ് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ യു​വ​തി ഭ​ർ​ത്താ​വി​ന് വോ​യി​സ് മെ​സേജ് അ​യ​ച്ച ശേ​ഷം വീ​ട്ടി​ൽ നി​ന്ന് സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു.

ആ​ഭ​ര​ണ​ങ്ങ​ളു​മാ​യാ​ണ് യു​വ​തി കാ​മു​ക​നൊ​പ്പം പോ​യ​ത്. ത​നി​ക്ക് മ​റ്റൊ​രാ​ളു​മാ​യി അ​ടു​പ്പ​മു​ണ്ടെ​ന്നും അ​യാ​ൾ​ക്കൊ​പ്പം പോ​കു​ന്നു എ​ന്നു​മാ​യി​രു​ന്നു വോ​യി​സ് മെ​സേ​ജ്. തു​ട​ർ​ന്ന് യു​വാ​വി​ന്‍റെ വീ​ട്ടു​കാ​ർ വ​ട്ടി​യൂ​ർ​ക്കാ​വ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

മൊ​ബൈ​ൽ ട​വ​ർ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് യു​വ​തി​യേ​യും കാ​മു​ക​നേ​യും കോ​വ​ളം ഭാ​ഗ​ത്തു​നി​ന്ന് ക​ണ്ടെ​ത്തി​യ​ത്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇ​രു​വ​രെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ശേ​ഷം വി​ട്ട​യ​ച്ചു. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ൽ ത​നി​ക്ക് മാ​ന ന​ഷ്ട​മു​ണ്ടാ​യെ​ന്നും ന​ഷ്ട​പ​രി​ഹാ​രം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.

Related posts