മെസിയില്‍ കാണുന്നത് നല്ലൊരു നേതാവിനെ ! ലോകകപ്പില്‍ ബ്രസീലിനെ തോല്‍പ്പിച്ച് അര്‍ജന്റീന കപ്പടിക്കുമെന്ന് ചിന്ത ജെറോം…

ലോകകപ്പ് ഫുട്‌ബോളില്‍ അര്‍ജന്റീന കിരീടം ചൂടുമെന്ന് യുവജന കമ്മിഷന്‍ അധ്യക്ഷ ഡോ. ചിന്ത ജെറോം. ഫൈനലില്‍ ബ്രസീലും അര്‍ജന്റീനയും തമ്മിലായിരിക്കും ഏറ്റുമുട്ടുകയെന്ന് പ്രതീക്ഷിക്കുന്നതായും ചിന്ത പറഞ്ഞു.

മെസിയാണ് തന്റെ ഇഷ്ട താരം, സ്വയം ഗോളടിക്കണം എന്ന വാശിയില്ലാതെ ടീം ജയിക്കണമെന്നു മാത്രം ആഗ്രഹിക്കുന്നയാള്‍.

മറ്റുള്ളവര്‍ക്ക് അസിസ്റ്റ് നല്‍കാനും അവരെക്കൊണ്ടു ഗോളടിപ്പിക്കാനും ശ്രമിക്കുന്നയാള്‍. നല്ലൊരു നേതാവിനെയാണ് മെസ്സിയില്‍ ഞാന്‍ കാണുന്നതെന്നും ചിന്ത പറഞ്ഞു.

അച്ഛന്‍ സി.ജെറോം അര്‍ജന്റീന ആരാധകനായിരുന്നു. കുട്ടിയായിരുന്നപ്പോള്‍ അദ്ദേഹത്തോടൊപ്പമിരുന്നായിരുന്നു എന്റെ കളി കാണല്‍.

പതിയെപ്പതിയെ ഞാനും അര്‍ജന്റീന ആരാധികയായി. ആ ഇഷ്ടം വര്‍ഷങ്ങള്‍ കഴിയുന്തോറും കൂടിക്കൂടി വന്നു. ഇപ്പോള്‍ അര്‍ജന്റീനയുടെ കട്ട ഫാനാണു ഞാന്‍.

തന്റെ ഫുട്ബോള്‍ ഇഷ്ടത്തിന്റെയും അറിവിന്റെയുമെല്ലാം അടിസ്ഥാനം അച്ഛനാണെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ചിന്ത പറഞ്ഞു.

ജപ്പാന്‍ ജര്‍മനിയെ തോല്‍പ്പിച്ചതും മൊറാക്കോ ബെല്‍ജിയത്തെ തോല്‍പ്പിച്ചതുമെല്ലാം അതിയായ സന്തോഷം നല്‍കുന്നുവെന്നും ചിന്ത പറയുന്നു.

ഫുട്ബോളിന്റെ യഥാര്‍ഥ സ്പിരിറ്റ് വ്യക്തമാക്കുന്നതും ഇത്തരം വിജയങ്ങളാണെന്നും ചിന്ത പറയുന്നു. എന്നാല്‍ ചിന്തയെ കളിയാക്കി ചിലരൊക്കെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ ഇറക്കുന്നുണ്ട്.

Related posts

Leave a Comment