മേ​ഘ​മ​ല​യെ വി​ഹാ​ര​ഭൂ​മി​യാ​ക്കി അ​രി​ക്കൊ​മ്പ​ന്‍ ! കേ​ര​ളം വി​വ​ര​ങ്ങ​ള്‍ ന​ല്‍​കു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി ത​മി​ഴ്‌​നാ​ട്; വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍​ക്ക് വി​ല​ക്ക്

ചി​ന്ന​ക്ക​നാ​ലി​ല്‍ നി​ന്ന് മ​യ​ക്കി കാ​ടു​ക​ട​ത്തി​യ അ​രി​ക്കൊ​മ്പ​ന്‍ ത​മി​ഴ്‌​നാ​ട്ടി​ലെ മേ​ഘ​മ​ല​യി​ല്‍ എ​ത്തി​യ​തോ​ടെ ആ​ധി ത​മി​ഴ്‌​നാ​ടി​ന്.

ഇ​തോ​ടെ മേ​ഘ​മ​ല​യി​ല്‍ വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്ക് ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​ര്‍ വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്തു​മ​ണി​യോ​ടെ​യാ​ണ് അ​രി​ക്കൊ​മ്പ​ന്‍ ജ​ന​വാ​സ​മേ​ഖ​ല​യി​ലേ​ക്കെ​ത്തി​യ​ത്.

മേ​ഘ​മ​ല​യി​ലെ അ​രി​ക്കൊ​മ്പ​ന്റെ സാ​ന്നി​ധ്യ​ത്തെ തു​ട​ര്‍​ന്ന് ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ വ​നം​വ​കു​പ്പ് മ​ട​ക്കി​യ​യ​ച്ചു.

അ​രി​ക്കൊ​മ്പ​ന്റെ നീ​ക്കം സം​ബ​ന്ധി​ച്ച് റേ​ഡി​യോ കോ​ള​റി​ല്‍ നി​ന്നു​ള്ള സി​ഗ്‌​ന​ല്‍ വി​വ​ര​ങ്ങ​ള്‍ കേ​ര​ളം വി​വ​രം കൈ​മാ​റു​ന്നി​ല്ലെ​ന്ന് ത​മി​ഴ്‌​നാ​ട് വ​നം​വ​കു​പ്പ് പ​റ​യു​ന്നു.

അ​തേ​സ​മ​യം നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചെ​ന്ന പ്ര​ചാ​ര​ണം ത​മി​ഴ്‌​നാ​ട് വ​നം​വ​കു​പ്പ് നി​ഷേ​ധി​ച്ചു. റേ​ഡി​യോ കോ​ള​ര്‍ ക​ണ്ട​തോ​ടെ​യാ​ണ് അ​രി​ക്കൊ​മ്പ​നാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്.

അ​രി​ക്കൊ​മ്പ​ന്റെ റേ​ഡി​യോ കോ​ള​ര്‍ സി​ഗ്‌​ന​ല്‍ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ആ​ന​യു​ടെ നീ​ക്കം നി​രീ​ക്ഷി​ക്കാ​ന്‍ ബു​ദ്ധ​മു​ട്ടു​ന്ന​താ​യി ചി​ന്ന​മ​ന്നൂ​ര്‍ റേ​ഞ്ച് ഒ​ഫീ​സ​ര്‍ പ​റ​യു​ന്നു.

നി​ല​വി​ല്‍ ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ നി​ന്ന് ആ​ന​യെ ഓ​ടി​ച്ച് കാ​ട്ടി​ലേ​ക്ക് ഓ​ടി​ച്ചി​ട്ടു​ണ്ട്. 120 പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തെ ത​മി​ഴ്‌​നാ​ട് വ​നം​വ​കു​പ്പും അ​രി​ക്കൊ​മ്പ​നെ തു​ര​ത്താ​നാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

മേ​ഘ​മ​ല​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും അ​രീ​ക്കൊ​മ്പ​ന്റെ സ​ഞ്ചാ​രം ക​ണ​ക്കി​ലെ​ടു​ത്ത് തേ​നി ജി​ല്ലാ ഫോ​റ​സ്റ്റ് ഓ​ഫീ​സ​റും തേ​നി ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ടും നേ​രി​ട്ട് മേ​ഘ​മ​ല​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. മേ​ഘ​മ​ല പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ള്‍​ക്ക് ജാ​ഗ്ര​താ നി​ര്‍​ദേ​ശ​വും ന​ല്‍​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment