പു​റ​പ്പെ​ടു​ന്ന​തി​ന് മു​മ്പേ ബോ​ട്ട് ചെ​രി​ഞ്ഞു; സുരക്ഷയില്ലെന്ന് കണ്ട് അഞ്ചുപേർ പിൻമാറി;മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണിച്ചുള്ള യാ​ത്ര  ഒ​ടു​വി​ല്‍ 22 പേരുടെ ജീവൻ കവർന്നു

മ​ല​പ്പു​റം:  ബോ​ട്ടി​ല്‍ അ​നു​വ​ദ​നീ​യ​മാ​യ​തി​ലും കൂ​ടു​ത​ല്‍ ആ​ളു​ക​ളെ ക​യ​റ്റി​യ​താ​ണ് ദു​ര​ന്ത​ത്തി​ന് വ​ഴി​വ​ച്ച​തെ​ന്ന് റി​പ്പോ​ര്‍​ട്ട്. താ​നൂ​രി​ല്‍ അ​പ​ക​ട​ത്തി​ല്‍​പെട്ട ബോട്ട് യാ​ത്ര തു​ട​ങ്ങു​ന്ന​തി​ന് മു​മ്പേ  ചെ​രി​ഞ്ഞി​രു​ന്ന​താ​യി ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​യു​ന്നു.

എ​ന്നാ​ല്‍ നാ​ട്ടു​കാ​രി​ല്‍ ചി​ല​രു​ടെ മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ചും ബോ​ട്ട് മു​ന്നോ​ട്ട് നീ​ങ്ങു​ക​യാ​യി​രു​ന്നു. ടി​ക്ക​റ്റെ​ടു​ത്തെ​ങ്കി​ലും സു​ര​ക്ഷ സം​ബ​ന്ധി​ച്ച ആ​ശ​ങ്ക മൂ​ലം അ​ഞ്ച് പേ​ര്‍ ബോ​ട്ടി​ല്‍ ക​യ​റാ​തെ അ​വ​സാ​ന നി​മി​ഷം പി​ന്‍​വാ​ങ്ങി.

അ​പ​ക​ട​ത്തി​ല്‍ ബോ​ട്ടുട​മ താ​നൂ​ര്‍ സ്വ​ദേ​ശി നാ​സ​റി​നെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തു. ന​ര​ഹ​ത്യ ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ളാ​ണ് ഇ​യാ​ള്‍​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. 

വി​നോ​ദ​സ​ഞ്ചാ​ര ബോ​ട്ടി​ന് വേ​ണ്ട ഫി​റ്റ്‌​ന​സും അ​പ​ക​ട​ത്തി​ല്‍​പെ​ട്ട ബോ​ട്ടി​ന് ഉ​ണ്ടാ​യി​രു​ന്നി​ല്ല. മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ട് രൂ​പ​മാ​റ്റം വ​രു​ത്തി വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. യാ​ത്ര​യ്ക്ക് ജീ​വ​ന്‍​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ള​ട​ക്ക​മു​ള്ള സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങളും ഒ​രു​ക്കി​യി​രു​ന്നി​ല്ല.

Related posts

Leave a Comment