അ​രി​ക്കൊമ്പ​ൻ കോ​ത​യാ​ർ ന​ദി​യു​ടെ വൃ​ഷ്ടിപ്ര​ദേ​ശ​ത്ത്; ആന ആരോഗ്യവാൻ, ചിത്രങ്ങൾ പുറത്തുവിട്ട് തമിഴ്നാട് വനംവകുപ്പ്


കാ​ട്ടാ​ക്ക​ട: അ​രിക്കൊമ്പ​ൻ കോ​ത​യാ​ർ ന​ദി​യു​ടെ വൃ​ഷ്ടിപ്ര​ദേ​ശ​ത്ത് നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്നതായി റിപ്പോർട്ട്. ക​ള​ക്കാ​ട് മു​ണ്ട​ൻ തു​റൈ ക​ടു​വാ സ​ങ്കേ​ത​ത്തി​ൽ തു​റ​ന്നു​വി​ട്ട കാ​ട്ടാ​ന അ​രി​ക്കൊ​മ്പ​ൻ ആ​രോ​ഗ്യ​വാ​നാ​ണെ​ന്ന് ത​മി​ഴ്‌​നാ​ട് വ​നം​വ​കു​പ്പ് അധികൃതർ അറിയിച്ചു.

അ​രി​ക്കൊ​മ്പ​ന്‍റെ പു​തി​യ ചി​ത്ര​വും ഇവർ പു​റ​ത്തുവി​ട്ടു. ആ​ന ആ​രോ​ഗ്യ​വാ​നാ​ണെ​ന്നും തീ​റ്റ​യും വെ​ള്ള​വും എ​ടു​ക്കു​ന്നു​ണ്ടെ​ന്നും വ​നം​വ​കു​പ്പ് വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

36 പേ​രു​ടെ സം​ഘ​ത്തി​നാ​ണ് അ​രി​ക്കൊ​മ്പ​ന്‍റെ നി​രീ​ക്ഷ​ണച്ചു​മ​ത​ല.​ഒ​രു മാ​സ​ത്തി​നി​ടെ ര​ണ്ട് പ്രാ​വ​ശ്യം മ​യ​ക്കു​വെ​ടി വ​ച്ച് പി​ടി​ച്ച ആ​ന ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്ത് പു​തി​യ പ​രി​സ്ഥി​തി​യു​മാ​യി ഇ​ണ​ങ്ങി വ​രി​ക​യാ​ണ്.

ക​ള​ക്കാ​ട് മു​ണ്ട​ന്തു​റ ക​ടു​വാ സ​ങ്കേ​ത​ത്തി​ലെ വി​വി​ധ ആ​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ 13 ദി​വ​സ​മാ​യി ആ​ന സ​ഞ്ച​രി​ക്കു​ന്നു​ണ്ട്.

ഈ ​വ​ന​ങ്ങ​ളി​ലെ അ​രു​വി​ക​ളി​ൽ വ​ള​രു​ന്ന പു​ല്ലു​ക​ളും മ​റ്റ് ഇ​ഷ്ടച്ചെടി​ക​ളും ആ​വ​ശ്യ​ത്തി​ന് ആ​ന ഭ​ക്ഷി​ക്കു​ന്നു​ണ്ട്. ക​ള​ക്കാ​ട്, ക​ന്യാ​കു​മാ​രി ഡി​വി​ഷ​നു​ക​ൾ​ക്ക് കീ​ഴി​ലു​ള്ള ഫോ​റ​സ്റ്റ് -വൈ​ൽ​ഡ്‌​ലൈ​ഫ് ഓ​ഫീ​സ​ർ​മാ​ർ, ഫോ​റ​സ്ട്രി ഓ​ഫീ​സ​ർ​മാ​ർ, ഫോ​റ​സ്റ്റ​ർ​മാ​ർ, ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ​മാ​ർ, ആ​ന്‍റി പോ​ച്ചിംഗ് കോ​ൺ​സ്റ്റ​ബി​ൾ​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന 36 ഉ​ദ്യോ​ഗ​സ്ഥ​ർ മു​തു​കു​ഴി​വ​യ​ലി​ലും പ​രി​സ​ര​ത്തും ആ​ന​യു​ടെ സ​ഞ്ചാ​ര​വും ഓ​രോ നീ​ക്ക​ങ്ങ​ളും നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.

അ​പ്പ​ർ കോ​ത​യാ​ർ, കു​റ്റി​യാ​ർ, മു​തു​കു​ഴി​വ​യ​ൽ റി​സ​ർ​വോ​യ​റു​ക​ളി​ൽ 16 വീ​തം കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച് ആ​ന​യെ നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. .

Related posts

Leave a Comment