ബുഷ് ഉണ്ട് വേണേ..!  ലോ​ഡ്ജ് കേ​ന്ദ്രീ​ക​രി​ച്ചു ക​ഞ്ചാ​വ് ക​ച്ച​വ​ടം; ഇരുപത്തിയൊന്നുകാരുടെ കഞ്ചാവ് വിൽപനരീതി ഇങ്ങനെ…


ക​ടു​ത്തു​രു​ത്തി: ത​ല​യോ​ല​പ്പ​റ​മ്പി​ൽ ലോ​ഡ്ജ് കേ​ന്ദ്രീ​ക​രി​ച്ചു ക​ഞ്ചാ​വ് ക​ച്ച​വ​ടം ന​ട​ത്തി​യ യു​വാ​ക്ക​ൾ എ​ക്സൈ​സ് പി​ടി​യി​ൽ. മു​ട്ടു​ചി​റ ചെ​ത്തു​കു​ന്നേ​ൽ വീ​ട്ടി​ൽ അ​ന​ന്ദു പ്ര​ദീ​പ് (21), ക​ടു​ത്തു​രു​ത്തി വെ​ള്ളാ​ശ്ശേ​രി പൂ​വ​ത്തു​ങ്ക​ൽ വീ​ട്ടി​ൽ വി​ശാ​ഖ് ബാ​ബു (21), കോ​ട്ട​യം തോ​ട്ട​യ്ക്കാ​ട് പോ​ങ്ങ​ത്താ​നം പാ​ണ്ട​ൻ​ചി​റ വീ​ട്ടി​ൽ ബി​നി​ൽ ജേ​ക്ക​ബ് (21)എ​ന്നി​വ​രെ​യാ​ണ് 50 ഗ്രാം ​ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി​യ​ത്.

പ്ര​തി​ക​ൾ​ക്കെ​തി​രെ എ​ൻ‌.​ഡി.​പി.​എ​സ്. ആ​ക്ട് പ്ര​കാ​രം കേ​സ് എ​ടു​ത്തു. ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് ക​ഞ്ചാ​വ് വാ​ങ്ങി ചെ​റി​യ പൊ​തി​ക​ളാ​യി ബു​ഷ് എ​ന്ന​പേ​രി​ൽ വി​ല്പ​ന ന​ട​ത്തു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി. ലോ​ഡ്ജി​ലെ റൂ​മി​ൽ ക​ഞ്ചാ​വ് പൊ​തി​ക​ളി​ലാ​ക്കി കൊ​ണ്ടി​രി​ക്കു​മ്പോ​ൾ ആ​ണ് ഇ​വ​രെ പി​ടി​കൂ​ടു​ന്ന​ത്.

വൈ​ക്കം എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ റെ​യ്‌​ഡി​ൽ അ​സി​സ്റ്റ​ന്റ് എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​എ​സ്. അ​നി​ൽ​കു​മാ​ർ, പ്രി​വന്‍റീവ് ഓ​ഫീ​സ​ർ എം.​ജെ. അ​നൂ​പ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പി. ​ര​തീ​ഷ്‌​കു​മാ​ർ,എ​സ്. ശ്യാം​കു​മാ​ർ, എ​സ്. അ​ജ​യ​കു​മാ​ർ, എ​സ്. സ​ന​ൽ, ഡ്രൈ​വ​ർ സാ​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment