ഇരുപത്തിയൊന്നുകാരിയായ ഭർത്തൃമതിയുടെ മരണം;  ഭർത്താവിന്‍റെയും വീട്ടുകാരുടെയും മറുപടി വിശ്വസിക്കാനായില്ല; നാട്ടുകാരുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ


കൂ​ത്തു​പ​റ​മ്പ്: ഭ​ർ​തൃ​മ​തി​യാ​യ യു​വ​തി ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. വേ​ങ്ങാ​ട് കു​രി​യോ​ടെ മ​ഞ്ജു​ഷാ​ല​യ​ത്തി​ൽ മ​ഞ്ജു​നാ​ഥി​ന്‍റെ ഭാ​ര്യ സി.​സു​ശീ​ല (21) യാ​ണ് ശ​നി​യാ​ഴ്ച മ​രി​ച്ച​ത്.

മ​രി​ക്കു​ന്ന​തി​ന്‍റെ ത​ലേ ദി​വ​സ​വും അ​തി​നുമു​മ്പും പ​ല ത​വ​ണ സു​ശീ​ല​യെ ശാ​രീ​രി​ക​മാ​യി മ​ർ​ദി​ക്കു​ക​യും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്തു​വെ​ന്ന​ കാരണത്തിൽ ഭ​ർ​ത്താ​വ് മ​ഞ്ജു​നാ​ഥി​നെ (25) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

സു​ശീ​ല​യെ വി​വാ​ഹ​ത്തി​ന് ശേ​ഷം പ​ല ദി​വ​സ​ങ്ങ​ളി​ൽ പീ​ഡി​പ്പി​ക്കാ​റു​ണ്ടെ​ന്നു കാ​ണി​ച്ച് മാ​താ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

മ​ര​ണ​പ്പെ​ടു​ന്ന​തി​ന്‍റെ ത​ലേ ദി​വ​സ​വും രാ​ത്രി ഇ​വ​രു​ടെ വീ​ട്ടി​ൽ നി​ന്ന് ബ​ഹ​ളം കേ​ട്ട​താ​യി പ​രി​സ​ര​വാ​സി​ക​ളും മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള പീ​ഡ​നം ഇ​വ​രു​ടെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ടോ എ​ന്ന​ത് അ​ന്വേ​ഷ​ണ​ത്തി​ൽ മാ​ത്ര​മേ ക​ണ്ടെ​ത്താ​നാ​കൂ​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

‌ അ​പ​സ്മാ​ര​മു​ണ്ടാ​യെ​ന്ന് പ​റ​ഞ്ഞ് സു​ശീ​ല​യെ മ​ഞ്ജു​നാ​ഥും ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് ഇ​വ​രു​ടെ വാ​ഹ​ന​ത്തി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും അ​വി​ടെവ​ച്ച് മ​രി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് ഇ​വ​ർ പ​റ​ഞ്ഞ​ത്.

സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, സു​ശീ​ല​യ്ക്ക് മു​മ്പൊ​രി​ക്ക​ലും അ​പ​സ്മാ​രം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ഭ​ർ​ത്താ​വ് മ​ഞ്ജു​നാ​ഥ് സു​ശീ​ല​യെ മ​ർ​ദി​ക്കാ​റു​ണ്ടെ​ന്നും സു​ശീ​ല​യു​ടെ മാ​താ​വും സ​ഹോ​ദ​ര​നും പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ചെയ്തു.

പ​രി​ശോ​ധ​ന​യി​ൽ ഇ​വ​രു​ടെ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വ് ആ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ൽ ശേ​ഷ​മേ മ​ര​ണ കാ​ര​ണം വ്യ​ക്ത​മാ​കു​ക​യു​ള്ളൂ​വെ​ന്ന് സി​ഐ സു​നി​ൽ കു​മാ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment