ഡാളസ് വിമാനത്താവളത്തില്‍ നിയമവിരുദ്ധ മാംസം പിടിച്ചെടുത്തു

2017feb11meat

ഡാളസ്: ഡാളസ് വിമാനത്താവളത്തില്‍ വന്നിറങ്ങിയ വിയറ്റ്‌നാമില്‍ നിന്നുള്ള ഒരു യാത്രക്കാരിയില്‍ നിന്നും 22 പൗണ്ട് വിലവരുന്ന അനധികൃത മൃഗങ്ങളുടെ മാംസം യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡ് പ്രൊട്ടക്ഷന്‍ പിടികൂടി. ഗ്രീന്‍ കാര്‍ഡ് ഉടമായ ഇയാളെ പിന്നീട് വിട്ടയച്ചു.

ഫെബ്രുവരി 10ന് വിമാനത്താവള അധികൃതരാണ് ഈ വിവരം ഔദ്യോഗികമായി മാധ്യമങ്ങള്‍ക്ക് നല്‍കിയത്. ചിക്കന്‍, പന്നി, പശുവിറച്ചി, തലച്ചോറ്, ഹാര്‍ട്ട് തുടങ്ങിയ നിയമ വിരുദ്ധ മാംസ ഭാഗങ്ങളാണ് പിടിച്ചെടുത്തത്.

വിദേശ രാജ്യങ്ങളില്‍ നിന്നും കടത്തിക്കൊണ്ടു വരുന്ന (റൊ മീറ്റ്) മാംസം രോഗ കാരണമായി തീരുമെന്നതിനാല്‍ കര്‍ശനമായി നിയന്ത്രിച്ചിട്ടുള്ളതാണ്. കസ്റ്റംസ് ആന്‍ഡ് ബോര്‍ഡ് പ്രൊട്ടക്ഷന്‍ അഗ്രികള്‍ച്ചറല്‍ സ്‌പെഷലിസ്റ്റുകള്‍ വളരെ കര്‍ശനമായ പരിശോധനയാണ് നടത്തുന്നത്. മാംസം കൊണ്ടു വന്ന വിവരം കസ്റ്റം ഡിക്ലറേഷനില്‍ ഉള്‍പ്പെടുത്താതിരിക്കുന്നത് കുറ്റകരമാണ്. സംശയം തോന്നിയാല്‍ ബാഗുകള്‍ പരിശോധിച്ചു സാധനങ്ങള്‍ പിടിച്ചെടുക്കുന്നതിനും മേല്‍ നടപടികള്‍ സ്വീകരിക്കുന്നതിനും പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് സിബിപി പോര്‍ട്ട് ഡയറക്ടര്‍ ക്ലീറ്റസ് ഹണ്ട് പറഞ്ഞു. വിദേശത്തു നിന്നും വരുന്നവര്‍ ഇത്തരത്തിലുള്ള മാംസം കൊണ്ടു വരുന്നത് ഒഴിവാക്കണെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍

Related posts