പ്രമുഖ വ​സ്ത്ര​ വ്യാ​പാ​ര​ശാ​ല​യി​ൽ നി​ന്ന് 20 ല​ക്ഷം ക​വ​ർ​ന്ന പ്ര​തി​ക​ൾ പി​ടി​യി​ൽ ; ഇ​രു​വ​രും ഇതേ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രാ​ണ്. അക്കൗണ്ട് റൂമിലെ ലോക്കറിൽ നിന്നാണ് ഇവർ പണം കവർന്നത്

arrest--20lakshതി​രു​വ​ന​ന്ത​പു​രം:  ജി​ല്ല​യി​ലെ പ്ര​മു​ഖ വ​സ്ത്ര വ്യാ​പാ​ര ശാ​ല​യി​ൽ നി​ന്നും 20 ല​ക്ഷ​ത്തോ​ളം രൂ​പ ക​വ​ർ​ച്ച ചെ​യ്ത ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​രു​വ​രും സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രാ​ണ്. വ​സ്ത്ര വ്യാ​പാ​ര​ശാ​ല​യി​ൽ പു​തു​താ​യി പ​ണി​യു​ന്ന ലി​ഫ്റ്റി​ന​ടു​ത്താ​യു​ള്ള ക​ന്പി വ​ഴി ക​യ​റി​ൽ തൂ​ങ്ങി അ​ക്കൗ​ണ്ട് റൂ​മി​ലെ​ത്തി ലോ​ക്ക​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണ​മാ​ണ് ജീ​വ​ന​ക്കാ​രാ​യ ത​മി​ഴ്നാ​ട്  സ്വദേശികൾ കവർന്നത്.

തി​രു​നെ​ൽ​വേ​ലി ജി​ല്ല​യി​ൽ തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി  സു​ബ്ര​ഹ്മ​ണ്യ​ൻ (40),   തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി ത​ടി​വീ​ര​ൻ കോ​വി​ൽ തെ​രു​വി​ൽ മാ​രി​യ​മ്മ​ൻ ക്ഷേ​ത്ര​ത്തി​നു സ​മീ​പം മ​ണി​ക​ണ്ഠ​ൻ  ( 26)  എ​ന്നി​വ​ർ ചേ​ർ​ന്നാണ് പണം ക​വ​ർ​ന്ന​ത്. പ്ര​തി​ക​ളെ  തി​രു​വ​ന​ന്ത​പു​രം സി​റ്റി ജി​ല്ല പോ​ലീ​സ് മേ​ധാ​വി സ്പ്ർ​ജ​ൻ കു​മാ​റി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ഡി​സി​പി അ​രു​ൾ.​ബി.​കൃ​ഷ്ണ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പേ​ട്ട പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ.​എ​സ്. സു​രേ​ഷ്കു​മാ​ർ, വ​ഞ്ചി​യൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​ശോ​ക് കു​മാ​ർ, തി​രു​വ​ന​ന്ത​പു​രം സി​റ്റി ഷാ​ഡോ പോ​ലീ​സ് ടീം ​അം​ഗ​ങ്ങ​ൾ  എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts