ഇനി നുണകേൾക്കേണ്ട..! പീഡനത്തിനിടെ ജനനേന്ദ്രിയം മുറിച്ച കേസിൽ പെൺകുട്ടി നുണ പരിശോധനയ്ക്ക് കോടതിയിൽ എത്തിയില്ല; ഇനി നുണ പരിശോധനയില്ലെന്നും തുടർ നടപടികൾ അവസാനിപ്പിക്കുന്നതായും കോടതി

Swamiതിരുവനന്തപുരം: ജനനേന്ദ്രിയം മുറിച്ച കേസിൽ പെണ്‍കുട്ടി ഇന്നും കോടതിയിൽ ഹാജരായില്ല. നുണപരിശോധനയിൽ നേരിട്ട് ഹാജരായി നിലപാട് അറിയിരിക്കണമെന്നായിരുന്നു കോടതി ഉത്തരവ്. പെണ്‍കുട്ടിയെ നുണപരിശോധനയ്ക്ക് വിധേയയാക്കണമെന്ന പോലീസിന്‍റെ അപേക്ഷയിലാണ് കോടതി നടപടി.

തിരുവനന്തപുരം പോസ്കോ കോടതിയിൽ ഇന്ന് നേരിട്ട് ഹാജരായി നിലപാട് അറിയിക്കണമെന്നു കോടതി നിർദേശിച്ചിരുന്നത്. എന്നാൽ യുവതി കോടതിയിൽ ഹാജരാകാതെ ഇരുന്നതോടെ കേസിൽ ഇനി നുണ പരിശോധനയില്ലെന്നും തുടർ നടപടികൾ അവസാനിപ്പിക്കുന്നതായും കോടതി അറിയിച്ചു.ഇതു രണ്ടാം തവണയാണ് പെണ്‍കുട്ടി കോടതിയിൽ ഹാജരാകതിരിക്കുന്നത്.

പീഡനശ്രമത്തിനിടെ സ്വാമിയുടെ ജനനേന്ദ്രിയം താൻ മുറിക്കുകയായിരുന്നുവെന്നാണ് കേസിൽ ആദ്യം പെണ്‍കുട്ടി മൊഴി നൽകിയിരുന്നത്. എന്നാൽ പിന്നീട് പെണ്‍കുട്ടി മൊഴി മാറ്റി. തന്‍റെ കാമുകന്‍റെ നിർദ്ദേശപ്രകാരമാണ് താൻ ഇത് ചെയ്തതെന്നും സ്വാമി തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. ഇതോടെയാണ് പെണ്‍കുട്ടിയെ നുണപരിശോധനയ്ക്ക് വിധേയയാക്കണമെന്ന് പോലീസ് കോടതിയിൽ അപേക്ഷ നൽകിയത്.

Related posts