സ്വ​ന്തം മ​ര​ണ​വാ​ര്‍​ത്ത സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​ പ​രേ​ത​നെ​യും സ​ഹാ​യി​യെ​യും പൊക്കി പോലീസ്


പ​യ്യ​ന്നൂ​ര്‍: സ്വ​ന്തം മ​ര​ണ​വാ​ര്‍​ത്ത സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​യാ​ളെ​യും ഇ​തി​നു സ​ഹാ​യി​ച്ച​യാ​ളെ​യും പോ​ലീ​സ് പൊ​ക്കി. മ​രി​ച്ചു​വെ​ന്ന് സ്വ​യം പ്ര​ച​രി​പ്പി​ച്ച കു​ഞ്ഞി​മം​ഗ​ല​ത്തെ യു​വാ​വി​നെ​യും ഇ​യാ​ളു​ടെ സ​ഹാ​യി​യെ​യു​മാ​ണ് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ക​ണ്ടെ​ത്തി സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച​ത്.

ഇ​ന്ന​ലെ​യാ​ണ് നാ​ട്ടു​കാ​രു​ടെ പ​രി​ഭ്രാ​ന്തി​ക്കും പി​ന്നീ​ട് പ​രാ​തി​ക്കു​മി​ട​യാ​ക്കി​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ച​താ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​ചാ​ര​ണ​മു​ണ്ടാ​യ​ത്.

മ​രി​ച്ചു​വെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന​യാ​ളു​ടെ ഫോ​ട്ടോ​യും പ്ര​മു​ഖ മ​ല​യാ​ളം ചാ​ന​ലി​ന്‍റെ ലോ​ഗോ​യും ചേ​ര്‍​ത്ത് ടി​വി ന്യൂ​സ് എ​ന്ന​രീ​തി​യി​ലാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ​വാ​ര്‍​ത്ത പ്ര​ച​രി​പ്പി​ച്ച​ത്.

വി​ഷ​യം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തോ​ടെ നാ​ട്ടു​കാ​ര്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ മ​രി​ച്ചു​വെ​ന്ന് പ​റ​യു​ന്ന​യാ​ളെ കാ​ണാ​നി​ല്ലെ​ന്ന വി​വ​രം ല​ഭി​ച്ച​ത് പ​രി​ഭ്രാ​ന്തി​ക്കി​ട​യാ​ക്കി. നാ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ വി​വ​രം ധ​രി​പ്പി​ച്ച​തോ​ടെ പോ​ലീ​സും അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

ഒ​ടു​വി​ലാ​ണ് പ്ര​സ്തു​ത വാ​ര്‍​ത്ത പ​രേ​ത​ന്‍റെ​ത​ന്നെ സൃ​ഷ്ടി​യാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. ചാ​ന​ലി​ന്‍റെ ലോ​ഗോ​സ​ഹി​തം വ്യാ​ജ​വാ​ര്‍​ത്ത ത​യാ​റാ​ക്കാ​ന്‍ സ​ഹാ​യി​ച്ച​യാ​ളെ​യും പോ​ലീ​സ് ഞൊ​ടി​യി​ട​യി​ല്‍ ക​ണ്ടെ​ത്തി. ഇ​രു​വ​രെ​യും പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ വി​ളി​ച്ചു​വ​രു​ത്തി താ​ക്കീ​ത് ചെ​യ്ത​ശേ​ഷം വി​ട്ട​യ​ച്ചു.

Related posts

Leave a Comment