വാകത്താനം: ആറു വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ വാകത്താനം പോലീസ് പിടികൂടി. വാകത്താനം കൂടത്തിങ്കല്‍ ഹരികൃഷ്ണനാണ് പിടിയിലായത്. 2018-ല്‍ വാകത്താനത്ത് ഒരാളെ ആക്രമിച്ച കേസിലും വീട്ടില്‍ കയറി ഒന്നര പവന് സ്വര്‍ണം മോഷ്ടിക്കുകയും ചെയ്ത കേസുകളിലെ പ്രതിയായ ഇയാള്‍ ആറു വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്നു.
തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെക്കുറിച്ചു വാകത്താനം എസ്എച്ചഒ അനില്‍കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇന്നലെ കഞ്ഞിക്കുഴിയില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
