വ്യാ​ജ ആ​ർ​സി ഉ​ണ്ടാ​ക്കി വാ​ഹ​ന വി​ല്പ​ന;   കണ്ണൂരിൽ 21കാരൻ പോലീസ് പിടിയിൽ


ക​ണ്ണൂ​ർ: വാ​ഹ​നം വാ​ട​ക​യ്ക്കെ​ടു​ത്ത് വ്യാ​ജ ആ​ർ​സി ഉ​ണ്ടാ​ക്കി വി​ൽ​പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി അ​റ​സ്റ്റി​ൽ.

തി​ല്ല​ങ്കേ​രി കാ​വും​പ​ടി​യി​ലെ കെ.​വി. ഫൈ​സ​ലി (21) നെ​യാ​ണ് ക​ണ്ണൂ​ർ ടൗ​ൺ സി​ഐ പ്ര​ദീ​പ​ൻ ക​ണ്ണി​പ്പൊ​യി​ൽ, എ​സ്ഐ ബാ​ബി​ഷ്, അ​ഡീ​ഷ​ണ​ൽ എ​സ്ഐ സു​രേ​ഷ്, എ​എ​സ്ഐ റ​ഷീ​ദ്, സീ​നി​യ​ർ പോ​ലീ​സ് ഓ​ഫീ​സ​ർ സ​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ഊ​ട്ടി​യി​ൽ വ​ച്ച് അ​റ​സ്റ്റ്ചെ​യ്ത​ത്.

2019 ജ​നു​വ​രി​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ നി​ന്നും ഇ​ന്നോ​വ കാ​ർ വാ​ട​ക​ക്കെ​ടു​ത്ത് ക​ണ്ണൂ​രി​ൽ കൊ​ണ്ട് വ​ന്ന് വ്യാ​ജ ആ​ർ​സി ഉ​ണ്ടാ​ക്കു​ക​യും വി​ൽ​പ​ന ന​ട​ത്തു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.

കാ​ർ വാ​ങ്ങി​യ ആ​ൾ ആ​ർ​സി മാ​റ്റാ​ൻ ആ​ർ​ടി ഓ​ഫീ​സി​ൽ ചെ​ന്ന​പ്പോ​ഴാ​ണ് വാ​ഹ​ന​ത്തി​ന് നി​ല​വി​ൽ വേ​റെ ഉ​ട​മ​ക​യു​ണ്ടെ​ന്ന് മ​ന​സി​ലാ​വു​ന്ന​ത്. തു​ട​ർ​ന്ന് ഇ​യാ​ളു​ടെ പ​രാ​തി​യി​ൽ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment