ആവേശം വേണ്ടായിരുന്നു..! പോ​ലീ​സ് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ടു​ത്തിയ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾക്ക് ഒ​രു വ​ർ​ഷം ത​ട​വ്

jail-lവൈ​പ്പി​ൻ: പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ അ​ക​ത്ത് ക​യ​റി ഒൗ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യെ​ന്നാ​രോ​പി​ച്ച് ഞാ​റ​ക്ക​ൽ പോ​ലീ​സ് ചാ​ർ​ജ്ജ് ചെ​യ്ത കേ​സി​ൽ നാ​ല് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ ഞാ​റ​ക്ക​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഒ​രു വ​ർ​ഷ​ത്തെ ത​ട​വി​നു ശി​ക്ഷി​ച്ചു. ഡി​സി​സി അം​ഗം പി.പി. ഗാ​ന്ധി, കോ​ണ്‍​ഗ്ര​സ് ഐ ​വൈ​പ്പി​ൻ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​മാ​രാ​യ എ.പി. ലാ​ലു, ജൂ​ഡ് പു​ളി​ക്ക​ൽ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ൻ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പ്രൈ​ജു ഫ്രാ​ൻ​സീ​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യ ശ്രീ​ജി​ത്ത് എ​ന്നി​വ​രെ​യാ​ണ് ശി​ക്ഷി​ച്ച​ത്.

മ​റ്റൊ​രു പ്ര​തി​യാ​യ കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗം ജോ​യി​മു​ളേ​രി​ക്ക​ലി​നെ കോ​ട​തി വെ​റു​തെ വി​ട്ടു. കൂ​ടാ​തെ പ്ര​തി​യാ​യ കെഎ​സ് യു ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി​റ്റോ ആ​ന്‍റ​ണി കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ഇ​യാ​ളു​ടെ വി​ധി പി​ന്നീ​ട​ത്തേ​ക്ക് മാ​റ്റി . ശി​ക്ഷി​ച്ച പ്ര​തി​ക​ൾ​ക്ക് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

2009ൽ ​നാ​യ​ര​ന്പ​ലം അ​ന്പ​ല​ത്തി​ലെ ഉ​ൽ​സ​വ​ത്തി​നു ആ​ന​യു​ടെ കൊ​ന്പി​ൽ തൊ​ട്ട​തി​നു പോ​ലീ​സ്  ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വി​നെ തേ​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ചെ​ന്ന യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പ്രൈ​ജു​ഫ്രാ​ൻ​സീ​സും പോ​ലീ​സു​മാ​യു​ണ്ടാ​യ ക​ശ​പി​ശ​യാ​ണ് കേ​സി​നാ​സ്പ​ദം. സം​ഭ​വ​മ​റി​ഞ്ഞ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ സ്റ്റേ​ഷ​നി​ലെ​ത്തി​യ​തോ​ടെ പ്ര​ശ്നം ഗു​രു​ത​ര​മാ​യി. തു​ട​ർ​ന്നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Related posts