ഇതൊരു വ്യത്യസ്തമായ കുടുംബം! കുറവുകളെ ചവിട്ടുപടിയാക്കുന്നവര്‍; ‘ചെറിയ’ ‘വലിയ’ കുടുംബത്തേക്കുറിച്ചറിയാം

ukകുള്ളന്മാരും കുറിയ മനുഷ്യരും എക്കാലത്തും ആളുകളുടെ ശ്രദ്ധാകേന്ദ്രമാകാറുണ്ട്. ഒരു കുടുംബത്തില്‍ ഒന്നോ രണ്ടോ ആളുകള്‍ കുള്ളന്മാരായി ജനിക്കുന്നതിനെ അതിശയകരം എന്ന പറയാനാവില്ല. എന്നാല്‍ ഒരു കുടുംബത്തിലെ പതിനൊന്നു പേരും വളര്‍ച്ച മുരടിച്ചവരായാല്‍ അതിനെ അതിശകരം എന്നേ വിളിയ്ക്കാനാവും.

kykykl
ഹൈദരാബാദിലെ ഒരു ചെറിയ ഗ്രാമത്തിലാണ് ഭൂരിഭാഗം ആളുകളും കുള്ളന്മാരായി ജനിക്കുന്ന കുടുംബമുള്ളത്. രാം രാജ് എന്ന അമ്പത്തിരണ്ടുകാരനാണ് ഈ കുടുംബത്തിന്റെ നാഥന്‍. അദ്ദേഹം കുള്ളനാണ്. മാത്രമല്ല ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളായ ബാക്കി പത്ത് പേരും കുറിയ മനുഷ്യരാണ്. അക്കോന്‍ഡ്രോപ്ലാസിയ എന്ന രോഗമാണ് ഇത്തരത്തില്‍ അവയവങ്ങളുടെ വലിപ്പം മുരടിപ്പിക്കുന്ന രോഗത്തിന് കാരണം.

rthrt

ഒരു കാലത്ത് 21 അംഗങ്ങളുണ്ടായിരുന്ന തങ്ങളുടെ കുടുംബത്തിലെ 18 പേരും വളര്‍ച്ച മുരടിച്ചവരായിരുന്നു എന്നാണ് രാം രാജ് പറയുന്നത്. രാം രാജിന് ഏഴ് സഹോദരിമാരും നാല് സഹോദരന്മാരുമാണുള്ളത്. ഇതില്‍ എട്ട് പേരും കുറിയ മനുഷ്യരാണ്. മൂത്ത ജേഷ്ഠനായിരുന്ന പൃഥിരാജ് ഉള്‍പ്പെടെ അവരില്‍ പലരും ഇന്ന് ജീവിച്ചിരിപ്പില്ല.

rhur
ഞങ്ങള്‍ പുറത്തേയ്ക്കിറങ്ങുന്ന സമയത്ത് ആളുകൂടുന്നതും ഞങ്ങളെ തുറിച്ചുനോക്കുന്നതും പതിവാണ്. നിങ്ങള്‍ എവിടെനിന്ന് വരുന്നു?, നിങ്ങളെങ്ങനെയാണ് ഇത്രയും ചെറുതായിപ്പോയത്? തുടങ്ങിയ ചോദ്യങ്ങള്‍ ചോദിച്ച് ഞങ്ങളെ കളിയാക്കുന്നതും പതിവാണ്. സഹതാപത്തോടെ ഞങ്ങളെ സമീപിക്കുന്നവരും ഉണ്ട്. എന്നാല്‍ അത്തരം സഹതാപം ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഇങ്ങനെ ജനിച്ചത് ഒരു കുറവായി ഞങ്ങള്‍ക്ക് തോന്നുന്നില്ല എന്നത് തന്നെയാണ് ഇതിന് കാരണം.

yukuyk
സ്വാഭാവികമായും ഞങ്ങള്‍ക്ക് ശാരീരികാവശതകളുണ്ട്. കാലിന് നീളം കുറവായതിനാല്‍ നടക്കുന്നതിന് ബുദ്ധിമുട്ടുണ്ട്. ഒരു പ്രായം കഴിഞ്ഞാല്‍ ഞങ്ങളുടെ കാലിന്റെ സ്വാധീനം കുറയും. കല്ല്യാണങ്ങള്‍ക്കും മറ്റും ആളുകളെ സ്വീകരിക്കാനായി നല്‍ക്കുന്ന ജോലിയാണ് രാം രാജ് ചെയ്തുകൊണ്ടിരുന്നത്. എന്നാല്‍ കുടുംബത്തെ മുന്നോട്ടുകൊണ്ടുപോകാന്‍  അത് ബുദ്ധിമുട്ടായി തോന്നി. എന്നാല്‍ ജോലി തരാന്‍ തന്നെ തയാറായിരുന്നില്ല. നിങ്ങള്‍ക്കെന്തു ചെയ്യാന്‍ കഴിയും എന്നാണ് എല്ലാവരും രാജിനോട് ചോദിച്ചിരുന്നത്. ബന്ധുവിന്റെ പലചരക്ക് കടയിലാണ് ഇപ്പോള്‍ രാജ് ജോലി ചെയ്യുന്നത്. ഒരു സഹോദരന്‍ ടെലിഫോണ്‍ ബൂത്തിലും ഒരു സഹോദരി തയ്യല്‍ ജോലിയും ചെയ്യുന്നു.

uu

രാം രാജിന്റെ ഭാര്യ പതിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു. അവര്‍ക്ക് സാധാരണ ആളുകളുടെ പൊക്കമുണ്ടായിരുന്നു. ജോലി ചെയ്യണമെന്ന് ആഗ്രഹമുള്ളവരാണ് ഈ കുടുംബത്തിലെ സ്ത്രീകള്‍. എന്നാല്‍ ഇവര്‍ക്കും ജോലി കൊടുക്കാന്‍ ആരും തയാറാകുന്നില്ല എന്നതാണ് സത്യം. ആളുകള്‍ പരിഹസിച്ച് ചിരിക്കുമ്പോഴും പിന്നോട്ട് പോകാന്‍ തയാറല്ല ഈ കുടുംബം. ദൈവം ഞങ്ങളെ പ്രത്യേകമായി സൃഷ്ടിച്ചതാണെന്നും അതിനാല്‍ ഇത്തരത്തിലുള്ള തടസങ്ങളൊന്നും ഞങ്ങള്‍ക്കൊരു പ്രശ്‌നമല്ലെന്നുമാണ് രാംരാജും കുടുംബവും പറയുന്നത്.

Related posts