മുകേഷിന്‍റെ തന്ത്രപരമായ ഇടപെടൽ..!  വീട്  കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം മൂ​ന്നം​ഗ സം​ഘം അ​റ​സ്റ്റി​ൽ; പിടിയിലായവർ കൊലപാതകം ഉൾപ്പെടുള്ള കേസുകളിലെ പ്രതികൾ

ക​ട​യ്ക്കാ​വൂ​ർ: വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തു​ന്ന സം​ഘം ക​ട​യ്ക്കാ​വൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ. വ​ക്കം പോ​സ്റ്റോ​ഫീ​സി​നു സ​മീ​പം പു​ളി​മൂ​ട് വീ​ട്ടി​ൽ ദീ​പു (40), ക​വ​ല​യൂ​ർ ക​ണ്ണ​ങ്ക​ര വീ​ട്ടി​ൽ പ്ര​സാ​ദ് (40), വെ​യി​ലൂ​ർ മു​രു​ക്കും​പു​ഴ മു​ണ്ട​ക്ക​ൽ ഖാ​ൻ കോ​ള​നി​യി​ൽ വി​ജ​യ​ൻ (24) എ​ന്നി​വ​രാ​ണ് പിടിയിലാ യത്. ക​ട​യ്ക്കാ​വൂ​ർ സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ട്ട മാ​ല മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​യാ​യ ദീ​പു​വാ​ണ് മോ​ഷ​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

പ​ത്ര ഏ​ജ​ന്‍റ് എ​ന്ന വ്യാ​ജേ​ന ആളില്ലാത്ത വീ​ടു​ക​ൾ ക​ണ്ടു​വച്ചശേഷം രാ​ത്രി കൂ​ട്ടാ​ളി​ക​ളു​മാ​യി ചേ​ർ​ന്ന് വീ​ടു​ക​ൾ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തു​ന്ന​താ​ണ് രീ​തി. നി​ല​യ്ക്കാ​മു​ക്ക് ജെ​ജെ നി​വാ​സി​ൽ വാ​സ​ന്തി​യു​ടെ വീ​ട് കു​ത്തി​തു​റ​ന്ന് പ​ണ​വും സ്വ​ർ​ണ​വും വീ​ട്ടു സാ​ധ​ന​ങ്ങ​ളും ക​വ​ർ​ന്ന കേ​സാ​ണ് ക​ട​യ്ക്കാ​വൂ​ർ പോ​ലീ​സ് സ്റ്റേ​ഷ നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ട്ടി​രു​ന്ന​ത്.ക​ട പൂ​ട്ടി വീ​ട്ടി​ലേ​യ്ക്ക് പോവുക യായിരുന്നയാളെ ആ​ക്ര​മി​ച്ച് പണം പി​ടി​ച്ചു​പ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നെ കു​റി​ച്ച് ക​ട​യ്ക്കാ​വൂ​ർ പോ​ലീ​സ് ഇ​ൻ​സ്പ​ക്ട​ർ ജി.​ബി. മു​കേ​ഷി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

ക​ട​യ്ക്കാ​വൂ​ർ എ​സ്ഐ സ​ജീ​വ്, ജൂ​നി​യ​ർ എ​സ്ഐ ശ്യാം, ​എ​എ​സ്ഐമാരായ ഫി​റോ​സ് ഖാ​ൻ, ശ്രീ​കു​മാ​ർ, സി​പി​ഒ​മാ​രാ​യ സ​ജു, ഡീ​ൻ, ദി​ലീ​പ് എ​ന്നി​വ​ര​ട​ങ്ങു​ന്ന പോ​ലീ​സ് സം​ഘ​മാ​ണ് ക്രി​മി​ന​ലു​ക​ളെ വ​ല​യി​ലാ​ക്കി​യ​ത്.ഒ​ന്നാം പ്ര​തി​യാ​യ ദീ​പു ഒ​രു പ​ത്ര ഏ​ജ​ന്‍റാ​ണ്. മു​ൻ​നി​ര പ​ത്ര​ങ്ങ​ളു​ടെ മാ​സ പി​രി​വി​ൽ തി​രി​മ​റി കാ​ണി​ച്ചും, മ​റ്റ് ഏ​ജ​ന്‍റു​മാ​രു​ടെ പ​ത്രക്കെ​ട്ടു​ക​ൾ മോ​ഷ്ടി​ച്ചി​രു​ന്ന​തി​നും ദീ​പു പോ​ലി​സ് പി​ടി​യി​ലാ​യി​ട്ടു​ണ്ട്.

ഇ​തി​ൽ നി​ന്നും ജാ​മ്യം കി​ട്ടി​യ പ്ര​തി മോ​ഷ​ണ പ​ര​മ്പ​ര ത​ന്നെ തു​ട​രു​ക​യാ​യി​രു​ന്നു.ര​ണ്ടാം പ്ര​തി​യാ​യ പ്ര​സാ​ദ് ഒ​ട്ടേ​റെ ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്. 2003 ൽ ​ബാ​ധ ബാ​ബു എ​ന്ന​യാ​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ് പ്ര​സാ​ദ്. മൂ​ന്നാം പ്ര​തി​യാ​യ വി​ജ​യ​ൻ ഒ​ട്ടേ​റെ മോ​ഷ​ണ​ക്കേ​സ് പ്ര​തി​യാ​ണ്. ഏ​ക​ദേ​ശം ര​ണ്ടാ​ഴ്ച മു​ൻ​പ് മം​ഗ​ലാ​പു​ര​ത്ത് നി​ന്നും നാ​ല് ഫോ​ണും പ​തി​നൊ​ന്നാ​യി​രം രൂ​പ​യും മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ് വി​ജ​യ​ൻ.

Related posts