ഒഴി​വാ​യ​ത് വ​ൻ ദു​ര​ന്തം..! സി​പിഎം പ്ര​വ​ർ​ത്ത​ക​ന്‍റെ ഓ​ട്ടോ​റി​ക്ഷ​  പെട്രോൾ ഒഴി​ച്ചു കത്തിച്ചു;  തീ പിന്നീട് വീട്ടിലേക്കും പടർന്നു കയറി

നാ​ദാ​പു​രം: തൂ​ണേ​രി മു​ട​വ​ന്തേ​രി എംഎ​ൽപി ​സ്കൂൾ പ​രി​സ​ര​ത്ത വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട സിപിഎം ​പ്ര​വ​ർ​ത്ത​ക​ന്‍റെ ഓ​ട്ടോ​റി​ക്ഷ തീ​വ​ച്ചു ന​ശി​പ്പി​ച്ചു.​ മു​ട​വ​ന്തേ​രി സ്വ​ദേ​ശി ഇൗ​റ്റേ​ന്‍റ​വി​ട റി​നീ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെഎ​ൽ 18 ആ​ർ 4520 ന​ന്പ​ർ ഓ​ട്ടോ​റി​ക്ഷ​യാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ട് മ​ണി​യോ​ടെ അ​ജ്ഞാ​ത​ർ അ​ഗ്നി​ക്കി​ര​യാ​ക്കി​യ​ത്.​പാ​റ​ക്ക​ട​വ് ടൗ​ണി​ൽ സ​ർ​വീസ് ന​ട​ത്തുന്ന ഓട്ടോയാണ് കത്തിച്ചത്.​റി​നീ​ഷി​ന്‍റെ വീ​ട്ടി​ലേ​ക്ക് വാ​ഹ​ന സൗ​ക​ര്യം ഇ​ല്ലാ​ത്ത​തി​നാ​ൽ ബ​ന്ധു​വാ​യ കൊ​യി​ലോ​ത്ത് സ​ജീ​വ​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു ഓ​ട്ടോ നി​ർ​ത്തി​യി​രു​ന്ന​ത്.​

പെ​ട്രോ​ളോ മ​റ്റോ ഒഴി​ച്ച് തീവ​ച്ച് ന​ശി​പ്പി​ച്ച​താ​ണെ​ന്ന് ക​രു​തു​ന്നു.​ഓ​ട്ടോ പൂ​ർണമാ​യി ക​ത്തി ന​ശി​ച്ചു.​ സ​ജീ​വ​ന്‍റെ ഭാ​ര്യ​യും ര​ണ്ട് ചെ​റി​യ കു​ട്ടി​ക​ളു​മാ​ണ് ഇൗ ​സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.​ വീ​ട്ടു​മു​റ്റ​ത്തുനി​ന്ന് ശ​ബ്ദം കേ​ട്ടു​ണ​ർ​ന്ന​പ്പോ​ഴാ​ണ് ഓ​ട്ടോ ക​ത്തു​ന്ന​ത് ക​ണ്ട​ത്.​ ഇ​വ​ർ ബ​ഹ​ളംവ​ച്ച​തി​നെ തു​ട​ർ​ന്ന് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ തീ​അണ​യ്ക്കു​ന്പോ​ഴേ​ക്കും പൂ​ർ​ണമാ​യി ക​ത്തിന​ശി​ച്ചി​രു​ന്നു.​ ആ​ളിപ്പ​ട​ർ​ന്ന തീ ​ഓ​ട്ടോ​റി​ക്ഷ​യി​ൽനി​ന്ന് വീ​ട്ടി​ലേ​ക്കും പ​ട​ർ​ന്നു.​

വീ​ടി​ന്‍റെ ജ​ന​വാ​തി​ലി​നും തീ ​പി​ടി​ച്ച് ക​ട്ടി​ള ഉ​ൾ​പ്പെ​ടെ ക​ത്തിന​ശി​ച്ചു.​ വീ​ട്ടി​ന​ക​ത്തെ മു​റി​യി​ലേ​ക്ക് തീപ​ട​രു​ന്ന​തി​നുമു​ന്പ് ക​ണ്ട​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു.​ നാ​ദാ​പു​രം സി െ​എ ജോ​ഷി ജോ​സ്, എ​സ് െഎ ​എ​ൻ.​പ്ര​ജീ​ഷ് എ​ന്നി​വ​രും ക​ൺ​ട്രോ​ൾ റൂം ​പോ​ലീ​സ് അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.​

ഓ​ട്ടോ തീവ​ച്ച് ന​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് പാ​റ​ക്ക​ട​വി​ൽ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ ഹ​ർ​ത്താ​ൽ ആ​ച​രി​ച്ചു. റി​നീ​ഷ് നാ​ദാ​പു​രം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.​ ക​ഴി​ഞ്ഞ​യാ​ഴ്ച സിപിഎം ​ബ്രാ​ഞ്ച് സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇൗ ​മേ​ഖല​യി​ൽ സ്ഥാ​പി​ച്ച കൊ​ടി​ക​ളും തോ​ര​ണ​ങ്ങ​ളും വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചി​രു​ന്നു.

Related posts