പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ആ​റുപേ​ര്‍ അ​റ​സ്റ്റി​ല്‍

കോ​ട്ട​യം: ഡ്യൂ​ട്ടി നി​ര്‍​വ​ഹ​ണ​ത്തി​നി​ട​യി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ആ​റു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു.ന​ട്ടാ​ശേ​രി വ​ട​വാ​തൂ​ര്‍ മ​ധു​രം ചേ​രി​ക​ട​വ് ഭാ​ഗ​ത്ത് കു​ന്ന​മ്പ​ള്ളി​ല്‍ വ​ര്‍​ഗീ​സ് മാ​ത്യു (31), ഇ​യാ​ളു​ടെ സ​ഹോ​ദ​ര​നാ​യ റി​ജു മാ​ത്യു (35), ന​ട്ടാ​ശേ​രി വ​ട​വാ​തൂ​ര്‍ പാ​റേ​പ്പ​റ​മ്പ് ഭാ​ഗ​ത്ത് പാ​റേ​പ്പ​റ​മ്പി​ല്‍ മ​ഹാ​ദേ​വ് പി. ​സ​ജി (24), ന​ട്ടാ​ശേ​രി വ​ട​വാ​തൂ​ര്‍ മ​ധു​രം ചേ​രി​ക​ട​വ് ഭാ​ഗ​ത്ത് കു​ന്ന​മ്പ​ള്ളി രാ​ഹു​ല്‍ രാ​ജ് (25), വ​ട​വാ​തൂ​ര്‍ മ​ധു​രം ചേ​രി​ക​ട​വ് ഭാ​ഗ​ത്ത് വാ​ത്തി​ത്ത​റ എ​ബി​ന്‍ ദേ​വ​സ്യ (24), വ​ട​വാ​തൂ​ര്‍ മ​ധു​രം ചേ​രി​ക​ട​വ് ഭാ​ഗ​ത്ത് വാ​ത്തി​ത്ത​റ മ​രി​യ​ന്‍ നി​ധി​ന്‍ (29) എ​ന്നി​വ​രെ​യാ​ണ് കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ 24നു ​രാ​വി​ലെ 9.45നു ​ക​ള​ത്തി​പ്പ​ടി ക്രി​സ്റ്റീ​ന്‍ ധ്യാ​ന​കേ​ന്ദ്ര​ത്തി​ല്‍ ഇ​റ​ച്ചി വാ​ങ്ങാ​ന്‍ എ​ന്ന വ്യാ​ജേ​ന ചെ​ന്ന ഇ​വ​ര്‍, അ​വി​ടെ​നി​ന്നു പു​റ​മെ നി​ന്നു​ള്ള​വ​ര്‍​ക്ക് ഇ​റ​ച്ചി ന​ല്‍​കാ​റി​ല്ലെ​ന്ന് അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റും മ​റ്റും പ​റ​ഞ്ഞ​ത് ഇ​ഷ്ട​പ്പെ​ടാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് ഇ​വ​ര്‍ ബ​ഹ​ളം വ​യ്ക്കു​ക​യാ​യി​രു​ന്നു.

അ​ധി​കൃ​ത​ര്‍ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യും സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഇ​വ​രെ പി​ടി​ച്ചു മാ​റ്റാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ല്‍ ഇ​വ​ര്‍ സം​ഘം ചേ​ര്‍​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ചീ​ത്ത വി​ളി​ക്കു​ക​യും, ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

സ്ഥ​ല​ത്ത് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച ഇ​വ​രെ കൂ​ടു​ത​ല്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കോ​ട്ട​യം ഈ​സ്റ്റ് സ്റ്റേ​ഷ​ന്‍ എ​സ്എ​ച്ച്ഒ യു. ​ശ്രീ​ജി​ത്ത്, എ​സ്‌​ഐ​മാ​രാ​യ ദി​ലീ​പ്കു​മാ​ര്‍, ജി​ജി ലൂ​ക്കോ​സ്, മ​നോ​ജ്കു​മാ​ര്‍, എ​എ​സ്‌​ഐ ര​ജീ​ഷ് ര​വീ​ന്ദ്ര​ന്‍, സി​പി​ഒ​മാ​രാ​യ പ്ര​തീ​ഷ് രാ​ജ്, ഗി​രി​പ്ര​സാ​ദം, പി.​പി. ദി​ലീ​പ്, കെ.​കെ. ബി​ജു, അ​നി​ക്കു​ട്ട​ന്‍, ഗി​രീ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment