ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

കൊ​ല്ലം: കൊ​ല്ലം ബൈ​പ്പാ​സി​ൽ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. ട്രെ​യി​ല​ർ ലോ​റി​യും മി​നി​ലോ​റി​യും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

മി​നി ലോ​റി ഡ്രൈ​വ​ർ അ​യ​ത്തി​ൽ സ്വ​ദേ​ശി നി​ഷാ​ദാ​ണ് (34) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി 10.45ന് ​കൊ​ല്ലം ബൈ​പ്പാ​സി​ൽ മ​ങ്ങാ​ട് ഭാ​ഗ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ക​ട​വൂ​ർ ഭാ​ഗ​ത്ത് നി​ന്നു വ​ന്ന ട്രെ​യി​ല​ർ ലോ​റി എ​തി​രെ വ​ന്ന മി​നി ലോ​റി​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന മി​നി​ലോ​റി​യി​ൽ കു​ടു​ങ്ങി​യ നി​ഷാ​ദി​നെ കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സും ക​ട​പ്പാ​ക്ക​ട​യി​ൽ നി​ന്ന് എ​ത്തി​യ ഫ​യ​ർ ഫോ​ഴ്‌​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ഉ​ട​ൻ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Related posts

Leave a Comment