കളമശേരി: ഭാര്യയെ ദേഹോപദ്രവം ഏല്പിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. കളമശേരി പോലീസ് സ്റ്റേഷനിൽ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും നിരവധി കേസുകളിൽ പ്രതിയുമായ കളമശേരി പുത്തലത്തു നന്ദനം വീട്ടിൽ പ്രശാന്ത് നന്ദകുമാറിനെയാണ് (43) കളമശേരി പോലീസ് പിടികൂടിയത്.
ഭാര്യയെ ദേഹോപദ്രവം ഏല്പിച്ച സംഭവത്തിൽ കോടതിയുടെ പൊട്ടക്ഷൻ ഉത്തരവ് പ്രകാരമാണ് അറസ്റ്റ്. കളമശേരി പോലീസ് ഇൻസ്പെക്ടർ എം.ബി. ലത്തീഫിന്റെ നേതൃത്വത്തിലാണ്് പ്രതിയെ അറസ്റ്റ് ചെയ്തത്.