ഫ്ളൈ കഞ്ചാവ്..!  ആഡംബര ബൈക്കിൽ കടത്തിയ ഒന്നേകാൽ കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ

കൊ​ട്ടാ​ര​ക്ക​ര : ആ​ഡം​ബ​ര ബൈ​ക്കി​ൽ ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​തി​നി​ട​യി​ൽ ര​ണ്ട് യു​വാ​ക്ക​ളെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി.​ ഒ​ന്നേ കാ​ൽ കി​ലോ ക​ഞ്ചാ​വ് ഇ​വ​രി​ൽ നി​ന്നും കണ്ടെടുത്തു.അ​ടൂ​ർ ഏ​നാ​ദി മം​ഗ​ലം മാ​രൂ​ർ ചേ​ന വി​ള പു​ത്ത​ൻ വീ​ട്ടി​ൽ അ​ഖി​ൽ എ​സ് വി​ജ​യ​ൻ (25), പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര ക​ടു​വ​ത്തോ​ട് ഷീ​ന മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ്‌ സി​യാ​ദ് (23)എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി 11. 30 ഓ​ടെ ക​ല​യ​പു​രം അ​ന്ത​മ​ൻ ജിഡ​ബ്ല്യുഎ​ൽപി​എ​സി​ന് സ​മീ​പം വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. എ​ക്സൈ​സ് സം​ഘ​ത്തെ ക​ണ്ട് ബൈ​ക്കി​ൽ ചീ​റി പാ​ഞ്ഞ യൂ​വാ​ക്ക​ളെ അ​തി സാ​ഹ​സി​ക​മാ​യി പി​ന്തു​ട​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ത്ത്‌ നി​ന്നും പ​ട്ടാ​ഴി ഭാ​ഗ​ത്തേ​ക്ക് ബൈ​ക്കി​ൽ വ​രി​ക​യാ​യി​രു​ന്നു ഇ​വ​ർ. എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ത്തി​ന് കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ത​മി​ഴ് നാ​ട്ടി​ൽ നി​ന്നും ക​ഞ്ചാ​വ് എ​ത്തി​ച്ചു ചി​ല്ല​റ വി​ല്പ​ന ന​ട​ത്തു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി. ഫ്ലൈ ​എ​ന്നാ​ണ് ഇ​വ​രു​ടെ ക​ഞ്ചാ​വി​ന്‍റെ വി​ളി പേ​ര്. പി​ടി​കൂ​ടി​യ ക​ഞ്ചാ​വി​ന് അ​ൻ​പ​തി​നാ​യി​രം രൂ​പ വി​പ​ണി​യി​ൽ മൂ​ല്യ​മു​ണ്ട്. പി​ടി​യി​ലാ​യ അ​ഖി​ൽ മു​ൻ ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി​യാ​ണ്.

പ്ര​തി​ക​ളെ കൊ​ട്ടാ​ര​ക്ക​ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. കൊ​ട്ടാ​ര​ക്ക​ര എ​ക്സൈ​സ് സിഐ വി. ​റോ​ബെ​ർ​ട്ടി​ന്‍റെ നേ​തൃത്വ​​ത്തി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ മാ​രാ​യ പ്രേം ​ന​സി​ർ, രാ​ജേ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ മാ​രാ​യ അ​നി​ൽ കു​മാ​ർ, സ​ജി മോ​ൻ, ബാ​ബു, ഗി​രീ​ഷ് കു​മാ​ർ എ​ന്നി​വ​ർ റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു.

Related posts