കതിരൂർ മനോജ് വധക്കേസ് പ്രതികളായ സിപിഎം പ്രവർത്തകരെ വിലങ്ങുവച്ചതിന് പോലീസുകാർക്കെതിരേ നടപടി; 24 മണിക്കൂറിനകം വിശദീകരണം നൽകണം

ktm-arrest-l കൊച്ചി: കതിരൂർ മനോജ് വധക്കേസ് പ്രതികളെ വിലങ്ങുവച്ചതിന് പോലീസുകാർക്കെതിരേ നടപടി. എആർ ക്യാന്പിലെ എസ്ഐക്കും 15 പോലീസുകാർക്കുമെതിരേയാണ് നടപടി. പ്രതികളെ കോടതിയിലേക്കു കൊണ്ടു പോയപ്പോൾ മനുഷ്യാ വകാശ ലംഘനം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടിയിരുന്നു. ഇക്കാര്യത്തിൽ 24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണമെന്നും എആർ ക്യാന്പ് കമാൻഡന്‍റ് ആവശ്യപ്പെട്ടു.

കതിരൂർ മനോജ് വധക്കേസിലെ വിചാരണക്കായി വ്യാഴാഴ്ച എറണാകുളം സിബിഐ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴാണ് സിപിഎം പ്രവർത്തകരായ പ്രതികളെ വിലങ്ങുവച്ചത്.

Related posts