മണ്ണ് മാഫിയ തലവന്‍ ചാരുപാറ സജു! പുരയിടത്തിലെ അനധികൃത മണ്ണെടുപ്പ് തടഞ്ഞതിന് വീട്ടുടമയെ കൊലപ്പെടുത്തിയ മുഖ്യപ്രതി കീഴടങ്ങി

കാ​ട്ടാ​ക്ക​ട : പു​ര​യി​ട​ത്തി​ലെ അ​ന​ധി​കൃ​ത മ​ണ്ണെ​ടു​പ്പ് ത​ട​ഞ്ഞ​തി​ന് വീ​ട്ടു​ട​മ​യായ സംഗീതിനെ കൊലപ്പെടുത്തിയ കേസിൽ പ്രധാനപ്രതി പോലീസിൽ കീഴടങ്ങി.

മ​ണ്ണ് മാ​ഫി​യ ത​ല​വ​നായ ചാ​രു​പാ​റ സ​ജു​വാ​ണ് ( 45) ഇ​ന്ന് രാ​വി​ലെ കീ​ഴ​ട​ങ്ങി​യ​ത്. ഇ​യാ​ളെ പോ​ലീ​സ് സം​ഘം ചോ​ദ്യം ചെ​യ്തു വ​രു​ന്നു. സം​ഗീ​തി​ന്‍റെ പു​ര​യി​ട​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി മ​ണ്ണ് മാ​ന്തി യ​ന്ത്രം കൊ​ണ്ടുവ​ന്ന് മ​ണ്ണ് നീ​ക്കം ചെ​യ്ത​തും സം​ഗീ​തി​നെ കൊ​ല്ലാ​നു​ള്ള നീ​ക്കം ന​ട​ത്തി​യ​തും ഇ​യാ​ളാ​ണ് എ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു.

പു​ര​യി​ട​ത്തി​ലെ അ​ന​ധി​കൃ​ത മ​ണ്ണെ​ടു​പ്പ് ത​ട​ഞ്ഞ​തി​ന് വീ​ട്ടു​ട​മ​യെ കൊ​ല​പ്പെ​ടു​ത്തി​യ മ​ണ്ണു​മാ​ഫി​യ സം​ഘ​ത്തി​ലെ മ​റ്റ് ര​ണ്ടു​പേ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ഒ​രാ​ൾ സം​ഭ​വ​ദി​വ​സം ത​ന്നെ കീ​ഴ​ട​ങ്ങി​യി​രു​ന്നു. ചെ​മ്പൂ​ര്, പാ​ലോ​ട്ടു കോ​ണം ല​ക്ഷ്മി ഭ​വ​നി​ൽ ഉ​ണ്ണി എ​ന്ന ലാ​ൽ കു​മാ​ർ (26) ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം, വെ​ള്ളാ​ങ്ക​ൽ, ഉ​ഷ ഭ​വ​നി​ൽ അ​നീ​ഷ് എ​ന്ന വി​നീ​ഷ് (26) എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത ശേ​ഷം കാ​ട്ടാ​ക്ക​ട പോ​ലീ​സ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​വ​ർ ടി​പ്പ​ർ ഡ്രൈ​വ​ർ​മാ​രാ​ണ്. ഇ​വ​ർ ജെ​സി​ബി​യു​ടെ സ​ഹാ​യി​യാ​യും ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ്. വി​ജി​ൻ സം​ഭ​വം ദി​വ​സം ത​ന്നെ കീ​ഴ​ട​ങ്ങി​യി​രു​ന്നു.

വി​ജി​നെ കോ​ട​തി റി​മാ​ൻഡ് ചെ​യ്തു. ടി​പ്പ​ർ ഉ​ട​മ ഉ​ത്ത​മ​ൻ അ​ട​ക്കം കു​റെ പേ​രെ ഇ​നി പി​ടി​കൂ​ടാ​നു​ണ്ട്. കാ​ട്ടാ​ക്ക​ട പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ 6 ഓളം ​പേ​രു​ണ്ട്. ഇ​വ​രെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.​സം​ഗീ​തിന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത ആ​റ് പേ​ർ , സ​ഹാ​യ​ങ്ങ​ളൊ​രു​ക്കി​യ അ​ഞ്ചി​ലെ​റെ​പ്പേ​ർ ഇ​ങ്ങനെ പ​ത്തി​ല​ധി​കം പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.

അ​തേ സ​മ​യം സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് വി​ളി​ച്ചി​ട്ടും പോ​ലി​സ് എ​ത്താ​ൻ വൈ​കി​യ​താ​ണ് സം​ഗീ​തി​ന്‍റെ കൊ​ല​യ്ക്ക് കാ​ര​ണ​മാ​യ​തെ​ന്ന് ഭാ​ര്യ സം​ഗീ​ത പ​റ​ഞ്ഞു. ടി​പ്പ​ർ ലോ​റി​യും ജെ​സി​ബി​യും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

Related posts

Leave a Comment