കൊ​റോ​ണ വൈ​റ​സ്! ക​ണ്ണൂ​രി​ൽ 15പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ; കോട്ടയത്ത് എംബിബിഎസ് വിദ്യാർഥിനി നിരീക്ഷണത്തിൽ

ക​ണ്ണൂ​ർ: കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്ണൂ​രി​ൽ പ​തി​ന​ഞ്ചോ​ളം പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ. വെ​ള്ളി​യാ​ഴ്ച ചൈ​ന​യി​ൽ നി​ന്നെ​ത്തി​യ ഒ​രു കു​ടും​ബം ഉ​ൾ​പ്പെ​ടെ 15 പേ​രാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ള്ള​ത്.

നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രോ​ട് 28 ദി​വ​സ​ത്തേ​ക്ക് പൊ​തു ഇ​ട​ങ്ങ​ളി​ല്‍ സം​ബ​ന്ധി​ക്കാ​നോ മ​റ്റു​ള്ള​വ​രു​മാ​യി ഇ​ട​പ​ഴ​കാ​നോ പാ​ടി​ല്ലെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ​ധി​കൃ​ത​രു​ടെ നി​ര്‍​ദ്ദേ​ശം.

ചൈ​ന​യി​ല്‍ കൊ​റോ​ണ വൈ​റ​സ് മൂ​ലം നി​ര​വ​ധി മ​ര​ണം സം​ഭ​വി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജി​ല്ല​യി​ലെ ഒ​രു പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ഒ​രു കു​ടും​ബം ചൈ​ന​യി​ല്‍ നി​ന്ന് കൊ​ല്‍​ക്ക​ത്ത എ​യ​ര്‍​പോ​ര്‍​ട്ട് വ​ഴി കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച നാ​ട്ടി​ലെ​ത്തി​യ ഇ​വ​ര്‍​ക്ക് കൊ​ല്‍​ക്ക​ത്ത എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ നി​ന്ന് ആ​വ​ശ്യ​മാ​യ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ല​ഭി​ച്ചി​രു​ന്നു.

ഇ​ത​നു​സ​രി​ച്ച്‌ ഇ​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ നി​ര്‍​ദ്ദേ​ശ​ങ്ങ​ളും മു​ന്ന​റി​യി​പ്പും അ​ധി​കൃ​ത​ര്‍ ന​ല്കി​യി​ട്ടു​ണ്ട്. ഇ​വ​രു​ടെ സ​മീ​പ​ത്തു​ള്ള താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് മാ​സ്ക്ക് ധ​രി​ക്കാ​നും നി​ർ​ദേ​ശം ന​ല്കി​യി​ട്ടു​ണ്ട്.

കോട്ടയത്ത് എംബിബിഎസ് വിദ്യാർഥിനി നിരീക്ഷണത്തിൽ

ഗാ​ന്ധി​ന​ഗ​ർ: ചൈ​ന​യി​ൽ​നി​ന്നും എ​ത്തി​യ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​നി​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചേ​ർ​ത്ത​ല സ്വ​ദേ​ശി​നി​യാ​യ 25 കാ​രി​യെ​യാ​ണു മെ​ഡി​ക്ക​ൽ കോ​ള​ജ് മെ​ഡി​സി​ൻ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന​ത്.

ക​ടു​ത്ത പ​നി​യും, ജ​ല​ദോ​ഷ​വും ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണു ചി​കി​ത്സ തേ​ടി​യെ​ത്തി​യ​ത്. ചൈ​ന​യി​ൽ കൊ​റോ​ണ വൈ​റ​സ് രോ​ഗം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നാ​ലാ​ണ് വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കും നി​രീ​ക്ഷ​ണ​ത്തി​നു​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ആ​രോ​ഗ്യ​നി​ല​യി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment