കൊല്ലത്തെ ആ​യു​ർ​വേ​ദ ഡോ​ക്ട​റു​ടെ അ​ടു​പ്പി​ൽ മു​ള്ള​ൻ​പ​ന്നി ത​യാ​ർ; മ​ണം പു​റ​ത്തെ​ത്തി​യ​പ്പോ​ഴേ​ക്കും വ​ന​പാ​ല​ക​രും അ​ടു​ക്ക​ള​യി​ലെ​ത്തി; ക​റി​യും ഡോ​ക്ട​റേ​യും ക​സ്റ്റ​ഡി​യി​ലെ​ടുത്തു…

കൊ​ല്ലം: വാ​ഹ​ന​മി​ടി​ച്ച് പ​രി​ക്കേ​റ്റ മു​ള്ള​ന്‍​പ​ന്നി​യെ വഴിയിൽ ഉപേക്ഷിക്കാൻ തോന്നിയില്ല. വീട്ടിലേക്ക് എടുത്തുകൊണ്ടുവന്ന് കൊ​ന്ന് ക​റി​വ​ച്ച് ആ​യു​ര്‍​വേ​ദ ഡോ​ക്ട​ര്‍. വാ​ള​കം സ്വ​ദേ​ശി പി. ​ബാ​ജി​യെ​ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍  അറസ്റ്റു ചെയ്തു. ഇ​യാ​ളു​ടെ വാ​ഹ​ന​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

കൊ​ട്ടാ​ര​ക്ക​ര​യി​ലേ​ക്ക് പോ​കു​മ്പോ​ള്‍ വാ​ള​കം മേ​ഴ്‌​സി ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തു​വ​ച്ചാ​ണ് ഡോ​ക്ട​റു​ടെ വാ​ഹ​നം മു​ള്ള​ന്‍​പ​ന്നി​യെ ഇ​ടി​ച്ച​ത്. തു​ട​ര്‍​ന്ന് മു​ള്ള​ന്‍​പ​ന്നി​യെ വാ​ഹ​ന​ത്തി​ലി​ട്ട് വീ​ട്ടി​ലെ​ത്തി​ച്ച ഡോ​ക്ട​ര്‍ ക​റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

അ​ഞ്ച​ൽ വ​നം റേ​ഞ്ച് ഓ​ഫി​സ​ർ അ​ജി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മു​ള്ള​ൻ​പ​ന്നി​യെ ക​റി​വ​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്.

ഡോ​ക്ട​റു​ടെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ത്തു​മ്പോ​ൾ അ​ടു​പ്പി​ൽ ക​റി ത​യാ​റാ​യി കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് വ​ന​പാ​ല​ർ പ​റ​ഞ്ഞു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മു​ള്ള​ൻ പ​ന്നി​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ളും വീ​ട്ടു​പ​രി​സ​ര​ത്തു നി​ന്ന് ക​ണ്ടെ​ത്തി.

Related posts

Leave a Comment