പത്തനാപുരത്തെ കൊ​ല​പാ​ത​ക​ശ്ര​മ​ക്കേ​സി​ലെ പ്ര​തി​ക​ള്‍ പി​ടി​യി​ല്‍; അറസ്റ്റിലായവർ ക്രിമിനൽ കേസിലെ പ്രതികളെന്ന് പോലീസ്


പ​ത്ത​നാ​പു​രം: കൊ​ല​പാ​ത​ക​ശ്ര​മ​ക്കേ​സി​ലെ പ്ര​തി​ക​ള്‍ പി​ടി​യി​ല്‍. വീ​ട് ക​യ​റി യു​വാ​വി​നെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലെ ര​ണ്ട് പ്ര​തി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്.


കൊ​ല​പാ​ത​ക കേ​സി​ൽ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണി​വ​ർ. കു​മ​രം​കു​ടി കു​മ്പി​ളു​വേ​ലി​ൽ വീ​ട്ടി​ൽ എ​മി​ൽ(26), നേ​മം ശി​വ ശൈ​ല​ത്തി​ൽ ശ​ര​ത് കു​മാ​ർ(28) എ​ന്നി​വ​രെ​യാ​ണ് പ​ത്ത​നാ​പു​രം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ ജൂ​ൺ അ​ഞ്ചി​ന് കു​മ​രം​കു​ടി​യി​ൽ പ്ര​ജി​ത്തി​നെ വീ​ട്ടി​ലെ​ത്തി രാ​വി​ലെ ആ​റോ​ടെ വെ​ട്ടു​ക​ത്തി​യും ചു​റ്റി​ക​യും കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ്ര​ജി​ത്തി​ന്‍റെ ഇ​ട​ത് കൈ​യ്ക്കും കാ​ൽ​മു​ട്ടി​ന് മു​ക​ളി​ലാ​യും വെ​ട്ടി പ​രി​ക്കേ​ൽ​പി​ച്ച സം​ഘം വ​ല​തു​കൈ​മു​ട്ട് ചു​റ്റി​ക കൊ​ണ്ട് ത​ല്ലി ഒ​ടി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

സം​ഭ​വ​ത്തെ തു​ട​ർ​ന്നു ഒ​ളി​വി​ൽ പോ​യ ഇ​വ​ർ അ​ടു​ത്തി​ടെ ക​രി​മ്പാ​ലൂ​ർ സ്വ​ദേ​ശി​യാ​യ സ​ജീ​വ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഇ​ന്നോ​വ കാ​ര്‍ കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന ആ​ളെ കൊ​ണ്ടു​വ​രാ​നെ​ന്ന് പ​റ​ഞ്ഞ് വാ​ട​ക​യ്ക്കു എ​ടു​ത്ത് കൊ​ണ്ട് പോ​യ ശേ​ഷം കാ​ർ പ​ണ​യം വ​യ്ക്കു​ക​യും ചെ​യ്തു.

ഈ ​സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്ക​വേ ആ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​വ​ർ സ​മാ​ന​രീ​തി​യി​ൽ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യും വി​വ​ര​മു​ണ്ട്. ഇ​തി​ൽ ശ​ര​ത് ക​ഴി​ഞ്ഞ വ​ർ​ഷം ക​ര​മ​ന സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ യു​വാ​വി​നെ അ​ടി​ച്ചു കൊ​ന്ന കേ​സി​ലെ പ്ര​തി കൂ​ടി​യാ​ണ്.

കൊ​ല്ലം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​ർ, പു​ന​ലു​ർ ഡി​വൈ​എ​സ്പി അ​നി​ൽ​ദാ​സ് എ​ന്നി​വ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പ​ത്ത​നാ​പു​രം സി ​ഐ രാ​ജീ​വ്‌, എ​സ് ഐ​മാ​രാ​യ സു​ബി​ൻ ത​ങ്ക​ച്ച​ൻ, ജെ​യിം​സ് ജോ​സ​ഫ്, എ ​എ​സ് ഐ ​മ​ധു​സൂ​ദ​ന​ൻ, സ​ന്തോ​ഷ്, മ​നേ​ഷ്, സി​ജി​ത്ത്, ജ​യ​കു​മാ​രി, അം​ബി​ക എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment