വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് മ​ദ്യ​പ​സം​ഘ​ത്തി​ന്‍റെ സ്വൈ​ര​വി​ഹാ​രം;പരാതി നൽകിയ കോൺഗ്രസ് നേതാവിനെ വെട്ടി വീഴ്ത്തി; ഒരാൾ അറസ്റ്റിൽ


ക​ണ്ണൂ​ര്‍: ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി രാ​ജീ​വ​ന്‍ എ​ള​യാ​വൂ​രി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പിച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ.
പ​ള്ളി​ക്കു​ന്ന് കാ​ന​ത്തൂ​ർ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ പി.​വി. രാ​ജീ​വ​നെ( 55)ആണ് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു. രാ​ജീ​വ​ന്‍ എ​ളയാ​വൂ​രി​ന്‍റെ അ​യ​ൽ​വാ​സി​യാ​ണ് അ​റ​സ്റ്റി​ലാ​യ​യാ​ൾ.

ഞാ​യ​റാ​ഴ്ച രാ​വി​ലെ വീ​ടി​ന് സ​മീ​പം വ​ച്ചാ​ണ് രാ​ജീ​വ​ന്‍ എ​ള​യാ​വൂ​രി​ന്‍റെ ത​ല​യ്ക്ക് കൊ​ടു​വാ​ൾ കൊ​ണ്ട് വെ​ട്ടേ​റ്റ​ത്. താ​മ​സ​സ്ഥ​ല​ത്തി​നു സ​മീ​പ​ത്തെ ഒ​രു വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് മ​ദ്യ​പ​സം​ഘ​ത്തി​ന്‍റെ സ്വൈ​ര​വി​ഹാ​രം ശ​ല്യ​മാ​യി മാ​റി​യ​തി​നെ തു​ട​ർ​ന്ന് രാ​ജീ​വ​ന്‍ എ​ള​യാ​വൂ​ര്‍ ടൗ​ൺ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ടൗ​ണ്‍​ സി​ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തു​ക​യും മൂ​ന്നു പേ​രെ ക​സ്റ്റ​ഡ​യി​ലെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നു​ള്ള വൈ​രാ​ഗ്യ​മാ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

 

Related posts

Leave a Comment