അമ്മയോടൊപ്പം നടന്നു പോകുകയായിരുന്ന പെ​ണ്‍​കു​ട്ടി​യെ  ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ച്ച​യാ​ൾ അറസ്റ്റിൽ;  കുട്ടിയെ തട്ടിയെടുത്ത് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു

തി​രു​വ​ന​ന്ത​പു​രം : ത​ന്പാ​നൂ​ർ ഓ​വ​ർ ബ്രി​ഡ്ജ് യൂ​കോ ബാ​ങ്കി​നു സ​മീ​പ​ത്തുനി​ന്ന് എ​ട്ടു വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ച്ച മാ​റ​ന​ല്ലൂ​ർ വെ​ളി​യം​കോ​ട് ഗു​രു​സ്വാ​മി സ്മാ​ര​ക​ത്തി​നു സ​മീ​പം കൈ​നി​ക്ക​ര കു​ഴി​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ രാ​ജു (47) വി​നെ ത​ന്പാ​നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

അ​മ്മ​യും എ​ട്ടുവ​യ​സു​ള്ള മ​ക​ളും ആ​യുർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ പോ​കു​ന്ന​തി​നാ​യി ആ​ർ​എം​എ​സ് ഭാ​ഗ​ത്തു ബ​സി​റ​ങ്ങി ത​ന്പാ​നൂ​ർ ഓ​വ​ർ ബ്രി​ഡ്ജി​നു സ​മീ​പം എ​ത്തി​യ​പ്പോ​ൾ ഇ​യാ​ൾ കു​ട്ടി​യു​ടെ ക​ഴു​ത്തി​ൽ ചു​റ്റി​പ്പി​ടി​ച്ച് എ​ടു​ത്തു​കൊ​ണ്ട് ഓ​ടാ​ൻ ശ്ര​മി​ക്കുക യായിരുന്നു.

അ​മ്മ​യു​ടെ ബ​ഹ​ളംകേ​ട്ട് കു​ട്ടി​യു​ടെ ക​ഴു​ത്തി​ൽനി​ന്നു പി​ടി​വി​ട്ട് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്ന ഇ​യാ​ളെ കൃ​പാ തി​യ​റ്റ​റി​നു സ​മീ​പ​ത്തു​നി​ന്നും പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Related posts