സ്വകാര്യ ലോഡ്ജിൽ മോഷണശ്രമം ; പു​തു​ച്ചേ​രി സ്വ​ദേ​ശി ര​ഞ്ജി​ത്ത് പോലീസ് പിടിയിൽ

തൃ​പ്പൂ​ണി​ത്തു​റ: സ്വ​കാ​ര്യ ലോ​ഡ്ജി​ൽ മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ പിടിയിലായ ത​മി​ഴ്‌ യു​വാ​വിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പു​തു​ച്ചേ​രി സ്വ​ദേ​ശി ര​ഞ്ജി​ത്ത് (28) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​മു​ള്ള ലോ​ഡ്ജി​ൽ നി​ന്നും 3000രൂ​പ വി​ല​യു​ള്ള വാ​ച്ച് മോ​ഷ്ടി​ക്കു​ന്ന​തി​നി​ടെ ആ​ണ് ഹോ​സ്റ്റ​ൽ വാ​ർ​ഡ​ന്‍റെ സ​മ​യോ​ജി​ത ഇ​ട​പെ​ട​ൽ മൂ​ലം ര​ഞ്ജി​ത്ത് പി​ടി​യി​ലാ​യ​ത്.

വാ​ച്ചു മോ​ഷ്ടി​ച്ച ശേ​ഷം സ​മീ​പ​ത്തു ഒ​ളി​ക്കാ​ൻ ശ്ര​മി​ച്ച ര​ഞ്ജി​ത്തി​നെ ക​ണ്ടു സം​ശ​യം തോ​ന്നി​യ വാ​ർ​ഡ​ൻ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ണ് ഇയാൾ പി​ടി​യി​ലാ​യ​ത്. സം​സ്ഥാ​ന​ത്തി​ന് അ​ക​ത്തുംപു​റ​ത്തും നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ര​ഞ്ജി​ത്ത് എ​ന്നു പോ​ലീസ് പ​റ​ഞ്ഞു.

കോടതിയിൽ ഹാജരാക്കുന്ന പ്ര​തി​യെ പി​ന്നീ​ട് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി മ​റ്റു മോ​ഷ​ണ കേ​സു​ക​ൾ കൂ​ടി അ​ന്വേ​ഷി​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts