ഓട്ടോകൾക്ക് മീറ്റർ നിർബന്ധം;   പ്രതിഷേധ മാർച്ച് നടത്തി ഓട്ടോറിക്ഷ ഡ്രൈവർമാർ; തിരുനക്കരയിൽ ഉപവാസ സമരം നടത്തുമെന്ന്  സം​യു​ക്ത​സ​മ​ര സ​മി​തി

കോ​ട്ട​യം: മീ​റ്റ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ട്ട​യ​ത്തെ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ൾ ക​ള​ക്്ടറേ​റ്റി​ൽ നി​ന്ന് തി​രു​ന​ക്ക​ര​യി​ലേ​ക്കു പ്ര​തി​ഷേ​ധ റാ​ലി ന​ട​ത്തി. ഇ​ന്നു രാ​വി​ലെ ന​ട​ത്തി​യ പ്ര​തി​ഷേ​ധ റാ​ലി​യി​ൽ നി​ര​വ​ധി ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​ർ പ​ങ്കെ​ടു​ത്തു. 14നു ​രാ​വി​ലെ 10മു​ത​ൽ 15നു ​രാ​ത്രി എ​ട്ടു​വ​രെ തി​രു​ന​ക്ക​ര പ​ഴ​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ മൈ​താ​ന​ത്ത് ഉ​പ​വാ​സ സ​മ​രം ന​ട​ത്താ​നും സം​യു​ക്ത​സ​മ​ര സ​മി​തി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ണി​മു​ട​ക്ക് ഇ​ന്നും തു​ട​രു​ക​യാ​ണ്. ഇ​തോ​ടെ പ​ണി​മു​ട​ക്ക് മൂ​ന്നാം ദി​വ​സ​ത്തി​ലേ​ക്കു ക​ട​ന്നു. ന​ഗ​ര​ത്തി​ലെ പെ​ർ​മി​റ്റു​ള്ള ഭൂ​രി​ഭാ​ഗം ഓ​ട്ടോ​റി​ക്ഷ​ക​ളും സ​ർ​വീ​സ് ന​ട​ത്തു​ന്നി​ല്ല. പ​ഞ്ചാ​യ​ത്ത് പെ​ർ​മി​റ്റു​ക​ളുള്ള ഓ​ട്ടോ​റി​ക്ഷ​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്നു​മു​ണ്ട്.

പ​ണി​മു​ട​ക്കു മൂ​ലം നി​ര​വ​ധി​യാ​ളു​ക​ളാ​ണു ബു​ദ്ധി​മു​ട്ടു​ന്ന​ത്. കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ലു​മെ​ത്തി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു പോ​കു​ന്ന​വ​രാ​ണ് ഏ​റെ വ​ല​യു​ന്ന​ത്.സാ​ധാ​ര​ണ​ക്കാ​രാ​യ യാ​ത്ര​ക്കാ​ർ​ക്ക് ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കു പ​ക​രം മ​റ്റു സ​മാ​ന്ത​ര വാ​ഹ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​വു​മു​ണ്ട്.

ഇ​ന്ന​ലെ ന​ഗ​ര​ത്തി​ലെ ചി​ല​യി​ട​ങ്ങി​ൽ ഒ​റ്റ​പ്പെ​ട്ട രീ​തി​യി​ൽ ഓ​ട്ടോ​റി​ക്ഷ​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ സ​മ​രാ​നുകൂലി​ക​ളാ​യ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ൾ ചേ​ർ​ന്നു സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ൾ ത​ട​യു​ക​യും യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​വി​ടു​ക​യും ചെ​യ്തി​രു​ന്നു. ഇ​തോ​ടെ​യാ​ണു എ​ല്ലാ ഓ​ട്ടോ​റി​ക്ഷ​ക​ളും ന​ഗ​ര​ത്തി​ലെ നി​ര​ത്തു​ക​ളി​ൽ​നി​ന്നും പി​ൻ​മാ​റി​യ​ത്.

പ​ണി​മു​ട​ക്ക് പൊ​തു​ജ​ന​ങ്ങ​ൾ​ക്കു വ​ലി​യ തോ​തി​ലു​ള്ള ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​തി​നാ​ൽ പ്ര​ശ്ന​ത്തി​നു പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.

Related posts