ഉത്‌സവാഘോഷത്തിന് പിരിവ് നൽകിയില്ല; വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ന് നേ​രെ അ​ക്ര​മം; ര​ണ്ട് യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ൽ

അ​ഞ്ച​ല്‍: ഉ​ത്സ​വാ​ഘോ​ഷ​ത്തി​ന്‍റെ പേ​രി​ല്‍ പി​രി​വ് ന​ല്‍​കാ​ത്ത​തി​ന് വ്യാ​പാ​ര​സ്ഥാ​പ​ന​ത്തെ​യും ജീ​വ​ന​ക്കാ​രെ​യും ആ​ക്ര​മി​ച്ച കേ​സി​ല്‍ ര​ണ്ട് യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍. അ​ഞ്ച​ല്‍ ആ​ല​ഞ്ചേ​രി ചി​ല്ലം​പ്ലാ​ന്‍റ് രാ​ജീ​വ് വി​ലാ​സ​ത്തി​ല്‍ രാ​ജേ​ഷ്ബാ​ബു (25), പു​ളി​ഞ്ചി​മു​ക്ക് മ​ങ്ക​ല​ത്ത് വീ​ട്ടി​ല്‍ ബി​ജി​ത്ത് ബാ​ല​ച​ന്ദ്ര​ന്‍ (26) എ​ന്നി​വ​രെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​ഞ്ച​ല്‍ മു​ക്ക​ട ജം​ഗ്ഷ​നി​ല്‍ അ​ന്‍​ഷാ​ദി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബി​സ്മി​ല്ല കോ​ഴി​ക്ക​ട ത​ക​ര്‍​ക്കു​ക​യും ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ച് 16700 രൂ​പ അ​പ​പ​ഹ​രി​ക്കു​ക​യും ചെ​യ്ത​കേ​സി​ലാ​ണ് ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്. പ​ത്തോ​ളം പേ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് കോ​ഴി​ക​ട​യി​ലെ ജീ​വ​ന​ക്കാ​രാ​യ സ​ജീ​ര്‍(30), രാ​ജേ​ഷ് (30) എ​ന്നി​വ​രെ ആ​ക്ര​മി​ച്ച​ത്.

ക​ട​യി​ലെ ടി ​വി, ഫ​ര്‍​ണീ​ച്ച​ര്‍ എ​ന്നി​വ ത​ക​ര്‍​ക്കു​ക​യും 16,700 രൂ​പ അ​പ​ഹ​രി​ക്കു​ക​യും ചെ​യ്തു​വെ​ന്ന ക​ട ഉ​ട​മ അ​ന്‍​ഷാ​ദി​ന്‍റെ പ​രാ​തി​യി​ല്‍ അ​ഞ്ച​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഈ ​കേ​സി​ലെ പ്ര​തി​യാ​യ സ്വ​ദേ​ശി മ​ഹേ​ഷി​നെ കൂ​ടി ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts